ലോക ഖുർആൻ സമ്മേളനത്തിന് ബാഗ്ദാദിൽ ഉജ്വല സമാപനം

0
1084
ബാഗ്ദാദിൽ നടന്ന ലോക ഖുർആൻ സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരിയും
ബാഗ്ദാദിൽ നടന്ന ലോക ഖുർആൻ സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരിയും
SHARE THE NEWS

ബാഗ്ദാദ്: ഇറാഖ് ഗവൺമെന്റിന്റെ കീഴിൽ സംഘടിപ്പിച്ച ലോകത്തെ നൂറുരാജ്യങ്ങളിലെ പ്രധാന പണ്ഡിതർ സംബന്ധിച്ച അന്താരാഷ്ട്ര  ഖുർആൻ സമ്മേളനത്തിന് ബാഗ്ദാദിൽ ഉജ്വല സമാപനം. രണ്ടു ദിവസത്തെ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി എന്നിവർ പ്രഭാഷണം നടത്തി. ഖുർആൻ അല്ലാഹുവിന്റെ വചനങ്ങളാണ് എന്നതിനാൽ, ഉള്ളടക്കത്തിലും സൃഷ്ടിപരതയിലും ലോകത്തെ എക്കാലത്തെയും ഏറ്റവും മൂല്യമുള്ള ഗ്രന്ഥമാണ് എന്ന് കാന്തപുരം പറഞ്ഞു. ഖുദ്‌സ് മുഫ്‌തി ശൈഖ് ഇക്‌രിമ  സബ്‌രി, ശൈഖ് മുഹമ്മദ് വസാം , അബ്ദുൽ ഫത്താഹ് മോറോ ടുണീഷ്യ,  ശൈഖ് അബ്ദുല്ലത്തീഫ് അൽ ഹമീം, ശൈഖ് മഹമൂദ് നാസിർ സിറിയ തുടങ്ങിയവർ സമ്മേളനത്തിൽ സംബന്ധിച്ചു. മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി,  മർകസ് ശരീഅഃ കോളേജ് പ്രഫസർമാരായ ഡോ. എ.എ ഹകീം സഅദി കരുനാഗപ്പള്ളി , അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ,  അബ്ദുറഹീം സഖാഫി എന്നിവർ സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.


SHARE THE NEWS