ലോക ശാഫീഈ ഫിഖ്ഹ് സമ്മിറ്റ്: അബ്സ്ട്രാക്ട് സമര്‍പ്പണ തിയ്യതി ജനുവരി 30

0
822
SHARE THE NEWS

കോഴിക്കോട്: മര്‍കസ് നാല്പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി 2020 ഏപ്രില്‍ 7,8 തിയ്യതികളില്‍ നോളജ് സിറ്റിയിലെ ശരീഅ സിറ്റിയില്‍ നടക്കുന്ന ലോക ശാഫിഈ ഫിഖ്ഹ് സമ്മിറ്റില്‍ പ്രതിനിധികളായി സംബന്ധിക്കുന്നതിന് സമര്‍പ്പിക്കേണ്ട പ്രബന്ധങ്ങളുടെ അബ്സ്ട്രാക്ട് ജനുവരി 30നകം അയക്കണമെന്ന് മര്‍കസ് സമ്മേളന സ്വാഗതസംഘം ഓഫീസില്‍ നിന്ന് അറിയിച്ചു. ലോകത്തെ നാല്പത് രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം പ്രധാന ശാഫിഈ മുഫ്തിമാരും അക്കാദമീഷ്യരും എഴുത്തുകാരും പങ്കെടുക്കുന്ന സമ്മിറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ‘ശാഫിഈ ഫിഖ്ഹിന്റെ പരമ്പരാഗത രീതിശാസ്ത്രവും ആചാരങ്ങളും’ എന്ന വിഷയത്തിലാണ് അറബിയില്‍ പ്രബന്ധം തയ്യാറാക്കി സമര്‍പ്പിക്കേണ്ടത്. അബ്സ്ട്രാക്ട് സെലക്ട് ചെയ്യപ്പെട്ടവര്‍ക്ക് ഫെബ്രുവരി 5ന് നോട്ടിഫിക്കേഷന്‍ നല്‍കും. നോട്ടിഫികേഷന്‍ ലഭിക്കുന്നവര്‍ ഫെബ്രുവരി 28നകം പ്രബന്ധം പൂര്‍ണ്ണമായി സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെട്ട പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും.

ശരീഅ പഠനത്തിനുള്ള നോളജ് സിറ്റിയിലെ ഗവേഷണ സ്ഥാപനമായ മര്‍കസ് ശരീഅ സിറ്റിയുടെ ആതിഥ്യത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ബിരുദദാരികളായ പണ്ഡിതര്‍, ശരീഅ കോളജുകളിലെ മുത്വവ്വല്‍ വിദ്യാര്‍ഥികള്‍, മറ്റു ഉയര്‍ന്ന മത വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് conference.shariacity.com എന്ന ലിങ്കില്‍ അബ്സ്ട്രാക്ട് സമര്‍പ്പിക്കാവുന്നതാണ്. ഹെല്‍പ്ലൈന്‍ നമ്പര്‍: 97477 08786, 97478 28827


SHARE THE NEWS