നോളജ്സിറ്റി: പാരമ്പര്യമായി മതപാഠശാലകളിലും മറ്റും പഠിച്ച് വരുന്ന ഇല്മുല്മന്ത്വിഖ് അഥവാ ലോജിക്കും ആധുനിക വിജ്ഞാന ശാഖയും തമ്മിലുള്ള ബന്ധങ്ങളും ലോജിക്കും ആധുനിക ഫിലോസഫിയും തമ്മിലുള്ള ആദാന പ്രദാനങ്ങളും അനാവരണം ചെയ്യുന്ന അക്കാദമിക് സെമിനാറിന് മര്‍കസ് നോളജ്സിറ്റി വേദിയാകും. മര്‍കസ് നോളജ്സിറ്റിയിലെ അത്യാധുനിക ഇസ്ലാമിക് ഇന്റഗ്രേറ്റഡ് കലാലയമായ മര്‍കസ് ശരീഅസിറ്റിയാണ് സെമിനാറിന്റെ സംഘാടകര്‍. ഇന്ത്യയിലാദ്യമായാണ് മന്‍ത്വിഖിനെ കുറിച്ച് ഇത്തരമൊരു സെമിനാര്‍ സംഘടിപ്പിക്കപ്പെടുന്നത്.
ലോജിക്കും വിശ്വാസശാസ്ത്രവും, ലോജിക്കും ഫിഖ്ഹും, ലോജിക്കും നിദാനശാസ്ത്രവും, തത്വശാസ്ത്രങ്ങളിലെ ലോജിക്ക്, ലോജിക്കിന്റെ മെറ്റാഫിസിക്സ്, ലോജിക്കും ശാസ്ത്രീയതയും, ലോജിക്കും പ്രാതിഭാസിക വിജ്ഞാനവും, ജ്യാമിതീയും ഗണിതശാസ്ത്രവും ലോജിക്കും, ഡിജിറ്റല്‍ രംഗത്ത് ലോജിക്ക്, ത്രിപാദ സിദ്ധാന്തം, ന്യായഫിലോസഫി അഥവാ ഇന്ത്യന്‍ ലോജിക്ക്, ലോജിക്കിന്റെ ചരിത്രം തുടങ്ങിയ ഇരുപതിലേറെ പ്രമേയങ്ങളിലാണ് സെമിനാര്‍ നടക്കുക. തെരെഞ്ഞെടുത്ത അക്കാദമിക പാരമ്പര്യ മന്‍ത്വിഖ് വിദഗ്ദര്‍ക്ക് പുറമെ വിദ്യാര്‍ത്ഥികള്‍ക്കും അന്വേഷണ കുതുകികള്‍ക്കും സെമിനാറില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. പങ്കെടുക്കുന്നവര്‍ www.shariacity.com/seminar വഴി ഈ മാസം 28നു മുമ്പായി അബ്സ്ട്രാക്ടുകള്‍ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കുന്ന അബ്സ്്ട്രാക്റ്റിന്റെ മുഴുവന്‍ പ്രബന്ധം സമര്‍പ്പിക്കേണ്ടത് മാര്‍ച്ച് 22 നാണ്. അക്കാദമിക് സെമിനാറിലേക്ക് പാനല്‍ അപേക്ഷകളും സ്വീകരിക്കുന്നുണ്ട്. ഏപ്രില്‍ 11,12 തീയതികളിലാണ് സെമിനാര്‍ നടക്കുക. വിശദ വിവരങ്ങള്‍ക്ക് : www.shariacity.com , : 7907661434