കല്പറ്റ: കാരന്തൂര്‍ മര്‍കസിന്റെ റൂബി ജൂബിലിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ചിറക്കമ്പം വയനാട് മര്‍കസില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ നിര്‍ധനരായ എട്ട് പെണ്‍കുട്ടികള്‍ സുമംഗലികളായി. മത-ഭൗതിക വിദ്യാഭ്യാസത്തിന് വഴി തുറന്ന സ്ഥാപനം തന്നെ ജീവിത പങ്കാളിയെയും സമ്മാനിച്ചത് വേറിട്ട അനുഭവമായി. മര്‍കസ് വയനാട് നിര്‍ധനരും നിരാലംബരുമായ പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന പ്രഥമ വിവാഹ സംഗമം കൂടിയായിരുന്നു ഇത്. സമൂഹ വിവാഹത്തിന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് കാര്‍മികത്വം നല്കി. കെ.കെ അഹ്മദ്കുട്ടി മുസ്ലിയാര് കട്ടിപ്പാറ, സി. മുഹമ്മദ് ഫൈസി, പി. ഹസന് മൗലവി ബാഖവി, എം. അബ്ദുറഹ്മാന് മുസ്ലിയാര്, മജീദ് കക്കാട്, വി.എം കോയ മാസ്റ്റര്‍, അബ്ദുല്ലത്വീഫ് സഖാഫി, കെ.കെ അഹ്മദ്കുട്ടി ബാഖവി, പി. ബീരാന് കുട്ടി ഓടത്തോട്, എം. മുഹമ്മദലി മാസ്റ്റര്‍, അമ്പിളി ഹസന് ഹാജി, ഡോ. കെ. ഇബ്രാഹീം, റിട്ട. എസ്.പി കെ. സുബൈര്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ സംബന്ധിച്ചു. കെ.സി സൈദ് ബാഖവി സ്വാഗതവും ചെറുവേരി മുഹമ്മദ് സഖാഫി നന്ദിയും പറഞ്ഞു.
മര്‍കസ് വയനാട് സമാഗമം 2017ന് സമാപനം കുറിച്ച് നടന്ന ഫാമിലി സമ്മിറ്റില്‍ ജില്ലയിലെ മൂവായിരത്തോളം സുന്നി പ്രവര്‍ത്തകരുടെ കുടുംബങ്ങളും പങ്കെടുത്തു. ഫാമിലി സംഗമത്തില്‍ സന്തുഷ്ട കുടുംബം എന്ന വിഷയത്തില്‍ റഹ്മത്തുള്ള സഖാഫി എളമരവും ഇസ്ലാമിക പാരമ്പര്യം എന്ന വിഷയത്തില്‍ സി. മുഹമ്മദ് ഫൈസിയും ക്ലാസെടുത്തു.