വയനാട് മര്‍കസില്‍ സ്റ്റുഡന്‍സ് കൊളോക്വിയം

0
744

സുല്‍ത്താന്‍ ബത്തേരി: പെണ്‍കുട്ടികള്‍ക്കുള്ള മര്‍കസിന്റെ സംരംഭമായ വയനാട് മര്‍കസില്‍ നാളെ(ശനി) സ്റ്റുഡന്‍സ് കൊളോക്വിയം സംഘടിപ്പിക്കും.
വയനാട് സുല്‍ത്താന്‍ ബത്തേരിക്കടുത്ത ചിറക്കമ്പത്ത് സ്ഥിതി ചെയ്യുന്ന കാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥിനികളുടെ അക്കാദമികവും ധൈഷ്വണികവുമായ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. സ്ത്രീകളും പ്രബോധനവും എന്ന വിഷയത്തില്‍ ഇ.വി അബ്ദുറഹ്മാനും സ്ത്രീ വിദ്യാഭ്യാസത്തിന്റെ അര്‍ത്ഥവും മാനവും എന്ന വിഷയത്തില്‍ ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമലയും ഉന്നത വിദ്യാഭ്യാസരംഗത്തെ അവസരങ്ങള്‍ എന്ന വിഷയത്തില്‍ യാസര്‍ അറഫാത്ത് നൂറാനിയും പ്രബന്ധങ്ങളവതരിപ്പിക്കും. മുഹമ്മദ് സഖാഫി ചെറുവാടി, അബൂബക്കര്‍ നൂറാനി, അഹ്മദ് മിദ്‌ലാജ് പ്രസംഗിക്കും. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സംബന്ധിക്കും. ബന്ധപ്പെടേണ്ട നമ്പര്‍: 9645673376