വാക്കുകൾക്ക് മറ്റെന്തിനേക്കാളും മനുഷ്യനെ സ്വാധീനിക്കാനാവും : സി മുഹമ്മദ് ഫൈസി

0
526
മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരം സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്യുന്നു

കാരന്തൂർ:  മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് വിദ്യാർത്ഥികളുടെ  കലാസാഹിത്യ മത്സരമായ അൽ ഖലം മീലാദ് ഫെസ്റ്റിന് തുടക്കമായി. മർകസ് ജനറൽ മാനേജർ സി.  മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്‌തു. മികച്ച ആശയങ്ങൾ മനോഹരമായി അവതരിപ്പിക്കുന്ന വാക്കുകൾക്ക് മറ്റെന്തിനേക്കാളും മനുഷ്യനെ ആകർഷിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ, എഴുത്തും പ്രസംഗവും ഗാനങ്ങളും അടങ്ങുന്ന കലാരൂപങ്ങൾ വ്യത്യസ്തമായും സുന്ദരമായും അവതരിപ്പിക്കാൻ വിദ്യാർത്ഥികാലത്തിലെ ഓരോരുത്തരും ശീലിക്കണം. ഓരോ വ്യക്തിയുടെയും പ്രതിഭാത്വം രൂപപ്പെടുന്നത് പഠനകാലത്താണ്: അദ്ദേഹം പറഞ്ഞു.

രണ്ടുദിവസം നീണ്ട് നിൽക്കുന്ന മീലാദ് ഫെസ്റ്റിവൽ 90 ഇനങ്ങളിലായി മുന്നോറോളം വിദ്യാർത്ഥികൾ മാറ്റുരക്കുന്നുണ്ട്. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ,  ഹനീഫ സഖാഫി ആനമങ്ങാട്, ലത്തീഫ് സഖാഫി പെരുമുഖം, മൂസ സഖാഫി പാതിരമണ്ണ, ഇസ്സുദ്ധീൻ സഖാഫി പുല്ലാളൂർ, ജരീർ സഖാഫി എടക്കര പ്രസംഗിച്ചു. അനീസ് സഖാഫി  സ്വാഗതവും ഹിശാമുൽ ബുർഹാൻ സഖാഫി നന്ദിയും പറഞ്ഞു.