വിടപറഞ്ഞത് കേരളീയ മുസ്‌ലിംകളെ വൈജ്ഞാനികമായി കെട്ടിപ്പടുത്ത മഹാൻമാർ: കാന്തപുരം

0
1416
മർകസിൽ സംഘടിപ്പിച്ച അനുസ്മരണ -ദൗറത്തുൽ ഖുർആൻ സമ്മേളനം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു
മർകസിൽ സംഘടിപ്പിച്ച അനുസ്മരണ -ദൗറത്തുൽ ഖുർആൻ സമ്മേളനം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്: കേരളീയ മുസ്‌ലിംകളിൽ നിന്ന് ഈയിടെ വിടപറഞ്ഞ മഹാന്മാർ വൈജ്ഞാനികമായും ആധ്യാത്മികമായും കേരളീയ മുസ്‌ലിംകൾക്കു വലിയ തണൽ നൽകിയിരുന്നവരായിരുന്നുവെന്നു കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മർകസിൽ സംഘടിപ്പിച്ച അനുസ്മരണ -ദൗറത്തുൽ ഖുർആൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്തക്ക് ധീരമായി നേതൃത്വം നൽകിയിരുന്ന പണ്ഡിതനായിരുന്നു ചിത്താരി ഹംസ മുസ്‌ലിയാർ. തെളിമയുള്ള ഭാഷയിൽ അദ്ദേഹം നടത്തിയ ആവേശോജ്വലമായ പ്രസംഗങ്ങൾ സുന്നത്ത് ജമാഅത്തിനെ ശക്തിപ്പെടുത്തി. ഗോളശാസ്ത്ര രംഗത്ത് കനപ്പെട്ട സംഭാവനകൾ നൽകിയ എ.കെ അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ നിരവധി ആലിമീങ്ങൾക്കു അറിവ് പകർന്നു. പതിനായിരങ്ങളെ ആത്മീയമായി സംശുദ്ധീകരിക്കുകയും സി.എം വലിയുല്ലാഹിയുടെ മുരീദായി ദിക്‌റിലേക്കും സ്വലാത്തിലേക്കും വിശ്വാസികളെ നയിക്കുകയും ചെയ്ത മഹാനായിരുന്നു അബ്ദുൽ കരീം മുസ്‌ലിയാർ കളന്തോട് : കാന്തപുരം പറഞ്ഞു. ഇവർക്കു മൂന്നു പേർക്കും വേണ്ടിയുള്ള പ്രത്യേക തഹ്‌ലീലും പ്രാർത്ഥനയും പരിപാടിയിൽ നടന്നു. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, എ.പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം , കെകെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി എന്നിവർ വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മർകസ് 2018 കലണ്ടർ ചടങ്ങിൽ പ്രകാശനം ചെയ്‌തു.