വിദ്യാർഥികൾക്ക് സിവിൽ സർവീസ് പാഠങ്ങൾ നൽകി മുഹമ്മദ് ജുനൈദ്

0
1748
മർകസ് സ്‌കൂളിൽ സംഘടിപ്പിച്ച വിജയോത്സവം പദ്ധതി ഉദ്‌ഘാടനം സിവിൽ സർവ്വീസ് ജേതാവ് മുഹമ്മദ് ജുനൈദ് ഉദ്‌ഘാടനം ചെയ്യുന്നു
മർകസ് സ്‌കൂളിൽ സംഘടിപ്പിച്ച വിജയോത്സവം പദ്ധതി ഉദ്‌ഘാടനം സിവിൽ സർവ്വീസ് ജേതാവ് മുഹമ്മദ് ജുനൈദ് ഉദ്‌ഘാടനം ചെയ്യുന്നു

കുന്നമംഗലം : സിവിൽ സർവീസിന് ഹൈസ്‌കൂൾ പഠനകാലം മുതലേ ഒരുങ്ങാമെന്നു ഈ വർഷത്തെ സിവിൽ സർവീസ് ഇരുന്നൂറാം റാങ്ക് ജേതാവ് മുഹമ്മദ് ജുനൈദ്. മർകസ് ബോയ്‌സ് ഹൈ സ്‌കൂളിൽ സംഘടിപ്പിച്ച ഈ വർഷം എസ്.എസ്.എൽ.സി എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള വിജയോത്സവം പദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിട്ടയായ പഠനവും പരിശ്രമവും ആത്മവിശ്വാസവുമാണ് സിവിൽ സർവീസിലേക്ക് എത്താൻ വിദ്യാർഥികൾ ചെയേണ്ടത്. വായനയും പഠനവും എല്ലാം മികച്ച ഭാവി ലക്ഷ്യം വെച്ചാവുമ്പോൾ ഉന്നതങ്ങളിലേക്ക് എത്താൻ സാധിക്കും: അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്‌കൂളിൽ നിന്ന് ഉന്നതവിജയം നേടിയവർക്കുള്ള ഉപഹാരവും അദ്ദേഹം സമ്മാനിച്ചു.
ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. സാദിഖ് പുല്ലാളൂർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. അബ്ദുല്ല എ. മുഹമ്മദ് പി, അശ്‌റഫ് കെ.കെ , കെ. അബ്ദുൽ കലാം, സ്വാലിഹ് ടി.സി സംബന്ധിച്ചു. വിജയോത്സവം കൺവീനർ ഫസൽ അമീൻ സ്വാഗതവും അബ്ദുൽ ബാസിത് നന്ദിയും പറഞ്ഞു.