വിശുദ്ധിയുടെ രാവിൽ പതിനായിരങ്ങൾ ഒത്തുചേർന്നു; മർകസ് റമസാൻ ആത്മീയ സമ്മേളനത്തിനു ഉജ്ജ്വല സമാപനം

0
347
മർകസിൽ നടന്ന റമസാൻ ആത്മീയ സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ പ്രഭാഷണം നടത്തുന്നു

കോഴിക്കോട്: വിശുദ്ധ റമസാനിലെ ഇരുപത്തിയഞ്ചാം രാവിൽ മർകസിൽ സംഘടിപ്പിച്ച റമസാൻ ആത്മീയ സമ്മേളനത്തിന് ഉജ്ജ്വല സമാപനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ചു പുലർച്ച ഒരു മണി വരെ സമ്മേളനം നീണ്ടു നിന്നു.

മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ വാർഷിക റമസാൻ പ്രഭാഷണം നടത്തി. വിശ്വാസികളുടെ ശരീരവും ആത്മാവും ശുദ്ധീകരിക്കുന്ന പ്രകൃയയാണ് റമസാനിൽ നടക്കുന്നത് എന്നും ഈ മാസം പൂർത്തിയായാലും ആധ്യാത്മികമായ പൊലിമ സ്രേഷ്ടതയോടെ ഓരോരുത്തരുടെയും ജീവിതത്തിൽ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി ഉദ്‌ഘാടനം ചെയ്‌തു. സി മുഹമ്മദ് ഫൈസി ആമുഖ ഭാഷണം നടത്തി.സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി .സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സമാപന ദുആക്ക് നേതൃത്വം നൽകി. ഖുര്‍ആന്‍ പ്രഭാഷണം, മൗലിദ് പാരായണ, ഖസീദതുല്‍ വിത്‌രിയ്യ, ഖത്മുല്‍ ഖുര്‍ആന്‍, ഹദ്ദാദ്, തൗബ, തഹ്‌ലീല്‍, ഇസ്തിഗ്ഫാര്‍, സ്വലാത്ത്, പ്രാർത്ഥന തുടങ്ങി വിവിധ ആത്മീയ ചടങ്ങുകൾ നടന്നു.

സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് പി.കെ.എസ് തങ്ങൾ തലപ്പാറ, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ, സയ്യിദ് കെ.എസ്.കെ തങ്ങൾ ഹൈദറൂസി,, റഹ്മത്തുള്ള സഖാഫി എളമരം, ഡോ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, ഡോ അബ്ദുസലാം മുഹമ്മദ്, ശാഫി സഖാഫി മുണ്ടമ്പ്ര, മുഹമ്മദ് അലി സഖാഫി വെള്ളിയാട്, അബൂബക്കർ സഖാഫി പന്നൂർ, സയ്യിദ് ജസീൽ കാമിൽ സഖാഫി, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ എന്നിവർ വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
മർകസിന്റെ സ്ഥിരം വോളണ്ടിയര്മാരായ 313 അംഗങ്ങളുടെ സമർപ്പണവും സമ്മേളനത്തിൽ നടന്നു.

യൂട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ
മര്‍കസ് ലൈവ് ടിവി ഒഫിഷ്യൽ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here