വൃദ്ധസദനത്തില്‍ കാഴ്ചയുടെ വെളിച്ചം നല്‍കി മര്‍കസ്

0
798

കോഴിക്കോട്: വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് കാഴ്ചയുടെ വെളിച്ചവുമായി മര്‍കസ്. റൂബി ജൂബിലിയുടെ ഭാഗമായിട്ടാണ് കോഴിക്കോട് വെള്ളിമാട്കുന്ന് സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ കണ്ണടകള്‍ വിതരണം ചെയ്തത്. മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ കാഴ്ചക്കുറവ് മൂലം പ്രയാസമനുഭവിക്കുന്ന ഇരുപത്തഞ്ചോളം പേര്‍ക്ക് കാഴ്ച പരിശോധനയും കണ്ണട വിതരണവും നിര്‍വഹിച്ചു. കാഴ്ചക്കുറവ് മൂലം വായനയും നിത്യകര്‍മ്മങ്ങളും പ്രയാസത്തിലായവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് മര്‍കസ് കണ്ണടകള്‍ സംഭാവന ചെയ്തത്. മര്‍കസ് നാല്‍പതാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അവശരായ വൃദ്ധര്‍ക്കും രോഗികള്‍ക്കും വീല്‍ചെയറുകള്‍, ശ്രവണ സഹായികള്‍, ശാസ്ത്രക്രിയ സഹായങ്ങള്‍ തുടങ്ങിയവയാണ് മറ്റു പദ്ധതികള്‍.
ചടങ്ങില്‍ റിലീഫ് ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ മാനേജര്‍ റശീദ് പുന്നശ്ശേരി, ശറഫൂദ്ദീന്‍ സംബന്ധിച്ചു.