വെളിച്ച ദാതാവായ സൂര്യന്‍: ബക്കര്‍ കല്ലോട്

0
892
മുട്ടിനു മുകളില്‍ മൂട്ടിയൊരു തുണി, വെള്ളയായിരുന്നെന്ന് തോന്നിക്കുന്ന മുഷിഞ്ഞു നിറം മങ്ങിയ കുപ്പായം, ഒരോയല്‍ തലേക്കെട്ടും ഇതായിരുന്നു എന്റെ ചെറുപ്പത്തിലെ ഒരു ശരാശരി സുന്നി മുസ്‌ലിയാരുടെ വേഷം, മുഖത്തു തേജസ്സുണ്ടായിരുന്നെങ്കിലും ദാരിദ്ര്യം അലട്ടിയിരുന്ന ഒന്നിനോടും താല്പര്യമില്ലാത്ത ഭാവമായിരുന്നു പഴയ കാല സുന്നി മുസ്‌ലിയാരുടെ മുഖഭാവം. അതുകൊണ്ട് തന്നെ മദ്‌റസയില്‍ പഠിപ്പിച്ചിരുന്ന ഇത്തരക്കാരോട് ഭക്തിയുള്ളവര്‍ക്ക് പ്രിയവും അല്ലാത്തവര്‍ക്കു പുച്ഛവുമായിരുന്നു!!?

എന്നാല്‍ അത്തരമൊരു മുരടിച്ച അവസ്ഥയില്‍ അധികാര പങ്കാളിത്തം സമുദായ പാര്‍ട്ടിക്കുണ്ടായിട്ടും സുന്നികളെ അപരിഷ്‌കൃതരാക്കി കേവലം വോട്ടു ബാങ്കാക്കി പറ്റിച്ച് പരിഷ്‌കൃതരെന്നു പറഞ്ഞഭിമാനിച്ചവര്‍ എല്ലാം കൊണ്ടു പോയി സുന്നികളെ അപമാനിച്ചു കൊണ്ടിരുന്നു. ഇത്തരമൊരവസ്ഥയില്‍ സമുദായം ഒരു മാറ്റം ആഗ്രഹിച്ചിരുന്നു പക്ഷെ അത്തരമൊരു ധീരതക്ക് മുതിരാന്‍ ആഗ്രഹിച്ചിരുന്നവര്‍ അധികാര സമുദായത്തിന്റെ പ്രത്യാഘാതം ഭയന്ന് മിണ്ടാതിരുന്നു,, എന്നാല്‍ ആ മൗന പിന്തുണയുടെ സകല ഊര്‍ജ്ജവും സ്വയമേറ്റെടുത്ത് ഒരാള്‍ മുന്നോട്ട് വന്നു, അതുവരെ മൗനിയായ ഹൃദയങ്ങള്‍ ആ നേതാവിനെ ഹര്‍ഷാരവത്തോടെ വരവേറ്റു, പ്രവാചകനെ ആദ്യമംഗീകരിച്ച പേരുകാരനെ അനുയായികള്‍ അംഗീകരിച്ച് രണ്ടക്ഷരത്തില്‍ പകര്‍ത്തി എ.പി
 Pray as if everything deepened on Allah, and work as if everything depended on uഎന്ന എല്ലാം അല്ലാഹുവിനെ  പ്രാര്‍ത്ഥിച്ച് എല്ലാം തന്നെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടില്‍ പ്രവര്‍ത്തിച്ചപ്പോള്‍, ഒരു ഗുരുനാഥനെ പോലെ, പിതാവിനെ പോലെ, സഹോദരനെ പോലെ, ആത്മീയ നേതാവിനെ പോലെ കണ്ടവര്‍ അദ്ദേഹത്തെ യജമാനനാക്കി അനുയായികള്‍ ആ യജമാനനൊത്ത വേലക്കാരനുമായി നല്ല  യജമാനന്‍ നല്ല വേലക്കാരനെ ഉണ്ടാക്കുന്നു, ഇതറിയാതെ എതിരാളികള്‍ അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ടു, വാക്കുകളിലും അക്ഷരങ്ങളിലും വിദ്വേഷം വിതറി, എന്നാല്‍ അതെല്ലാം ഊര്‍ജ്ജമാക്കി വളര്‍ന്ന ഒരു പ്രസ്ഥാന നേതാവ് ഒരു കേരളത്തില്‍ ഒരാള്‍ മാത്രമായിരിക്കും അതാണ് രണ്ടക്ഷരങ്ങളില്‍ അനുയായികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന എ.പി.
അദ്ദേഹത്തിന്റെ നേതൃഗുണത്തിന്റെ മെച്ചം ആത്മീയ ലോകത്തെന്ന പോലെ ഭൗതിക രംഗത്തും അനുയായികള്‍ക്കും നേട്ടമായി അദ്ദേഹത്തിന്റെ മനസ്സു പോലെ വെള്ളപ്പട്ടാളങ്ങള്‍ ആത്മീയതയുടെയും ഭൗതികതയുടെയും വെളിച്ചം പരത്തി, വിദ്യാഭ്യാസമുള്ളവര്‍ പട്ടിണി കിടക്കേണ്ടി വരില്ല എന്ന അമര്‍ത്ഥ്യാ സെന്നിനു പോലും പ്രചോദനമായ നീ വായിക്കുക എന്ന ഖുര്‍ആന്‍ വചനം നിരവധി സ്ഥാപനങ്ങളിലൂടെ പുതു തലമുറക്കേകി, ആധുനിക വിദ്യാഭ്യാസത്തിന്റെ സകല പുതുമയും ആത്മീയ വിദ്യാഭ്യാസത്തിനും നല്‍കി പഴഞ്ചന്‍ രീതിയില്‍ അനുവര്‍ത്തിച്ചിരുന്ന ദര്‍സു പോലും പരിഷ്‌കരിച്ചു, പ്രബോധന മേഖലയില്‍ പാശ്ചാത്യ ഭാഷ സംസാരിക്കുന്ന അനേകരെ പുറത്തിറക്കി, പരിഷ്‌കാരികളെന്നു പറയുന്ന മത പരിഷ്‌കര്‍ത്താക്കളെ ഇത് ഏറെ പ്രകോപിപ്പിച്ചു, കേവലം ഹംദും സ്വലാത്തും കാണാപ്പാഠം പഠിച്ച നാലഞ്ചു ഹദീസുമായി മിമ്പര്‍ കയറി സര്‍വജ്ഞപീഠ കരായ എസ്.എസ്.എല്‍.സി യും അഫ്‌സലുല്‍ ഉലമയുമുള്ള അറബി മുന്‍ഷിമാര്‍ക്ക് പിന്നെ ഇതായിരുന്നു മലയാള ഖുത്തുബാ വിഷയം!!
പ്രസ്ഥാനം വളര്‍ന്നു മര്‍കസ് ശരിക്കും പഴയ മക്ക പോലെ അക്ഷര നഗരിയായി. മര്‍കസ് എന്ന ന്യൂക്ലിയസില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ചുള്ള മുന്നേറ്റം അത് Knowledge city വരെ എത്തുമ്പോള്‍ മര്‍കസിന് വെളിച്ച ദാതാവായ സൂര്യന്റെ സ്ഥാനമാണുള്ളത്.