വെള്ളിമാടുകുന്നില്‍ മര്‍കസിലേക്ക് വിഭവമെത്തിച്ചു

0
716

കാരന്തൂര്‍: വെള്ളിമാടുകുന്ന് സര്‍ക്കിള്‍ മുസ്ലിം ജമാഅത്ത്, എസ്. വൈ.എസ്, സെക്ടര്‍ എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ശേഖരിച്ച വിഭവ സമാഹരണം മര്‍കസില്‍ എത്തിച്ചു. മര്‍കസ് കോമ്പൗണ്ടില്‍ വാഹനങ്ങളില്‍ വിഭവങ്ങളുമായി എത്തിയ പ്രവര്‍ത്തകരെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സ്വീകരിച്ചു. പ്രവര്‍ത്തകര്‍ക്ക് വേണ്ടി അദ്ദേഹം പ്രത്യേക പ്രാര്‍ത്ഥന നടത്തി. ചിയ്യൂര്‍ മുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍, ഉനൈസ് മുഹമ്മദ് പ്രസംഗിച്ചു.