കോഴിക്കോട്: സര്‍ക്കാറിനു കീഴില്‍ വെള്ളിമാട്കുന്ന് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മെന്റലി ഡെഫിഷ്യന്റ് ചില്‍ഡ്രന്‍ ഹോം കുട്ടികള്‍ക്കൊപ്പം ശിശുദിനമാഘോഷിച്ച് മര്‍കസ് ഇ.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. നാല്പതോളം കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും അവരോടൊന്നിച്ച് പാട്ട് പാടിയും കഥകള്‍ പറഞ്ഞുമാണ് വേറിട്ട അനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. സൂപ്രണ്ട് സിദ്ധീഖ് ബോധവല്‍ക്കരണം നടത്തി. ഇഹ്റാം കോഡിനേറ്റര്‍ മുഹമ്മദ് സഹല്‍, പ്രിന്‍സിപ്പള്‍ ഹസ്സന് കുട്ടി, വൈസ് പ്രിന്‍സിപ്പള്‍ സിനാന്, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ നേതൃത്വം നല്കി.