കാരന്തൂര്‍: മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൈതൃക പ്രയാണം വ്യത്യസ്തമായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തോളം പേര് പ്രയാണത്തില്‍ സംബന്ധിച്ചു. മര്‍കസിന്റെ വൈജ്ഞാനിക സാംസ്കാരിക സംഭാവനകള്‍ പറയുന്ന മുദ്രാവാക്യം യാത്രയിലുയര്ന്നു. മടവൂര്‍ സി.എം മഖാമില്‍ നിന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച കാല്‍നടയായുള്ള പ്രയാണം വൈകുന്നേരം 6 മണിക്ക് മര്‍കസ് കാമ്പസില്‍ എത്തി. കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍, സി.മുഹമ്മദ് ഫൈസി, ജി.അബൂബക്കര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൈതൃക പ്രയാണ സംഘത്തെ മര്‍കസില്‍ സ്വീകരിച്ചു.
ഹാമിദലി സഖാഫി പാലാഴി, പി.ആര്.കെ മുഹമ്മദ് വള്ളിയാട്, അക്ബര്‍ സ്വാദിഖ് ഇരിങ്ങല്ലൂര്‍, ഫവാരി കുറ്റിച്ചിറ, സിദ്ദീഖ് അസ്ഹരി ഫറോഖ്, ശരീഫ് സഖാഫി താത്തൂര്‍, സലീം സഖാഫി കൈമ്പാലം, ഡോ. എം.എസ് മുഹമ്മദ്, ജാബിര്‍ നെരോത്ത്, സജീര്‍ വാളൂര്‍ തുടങ്ങിയ എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നേതാക്കള്‍ പൈതൃക പ്രയാണത്തിന് നേതൃത്വം നല്കി.