വ്യത്യസ്തമായി മർകസ് സ്‌കൂളിലെ ഭക്ഷണമേള

0
1082
കുന്നമംഗലം: മർകസ് ബോയ്‌സ് ഹൈസ്‌കൂളിന് കീഴിൽ ഒരുക്കിയ ഭക്ഷണ മേള ശ്രദ്ധേയമായി. വിവിധ ക്ലാസുകളിലെ നൂറിലധികം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്രമീകരിച്ച ഭക്ഷണ മേളയിൽ കേരളത്തിന്റെ ഭക്ഷ്യ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന നിരവധി ഇനങ്ങളുണ്ടായിരുന്നു. പനഹൽവ, കഞ്ഞിവെള്ള പായസം, കുവ്വ പുഡ്ഡിംഗ്, കപ്പ പുട്ട്, ഇളനീർ പായസം, ചെമ്പരത്തി സ്‌ക്വാഷ്, ഈന്തു കറി, മധുരക്കിഴങ്ങ് പായസം,കാരറ്റ് നൂൽപ്പുട്ട്, കുമ്പള അപ്പം,തരിപ്പോള, ഉണ്ണിക്കാമ്പ് ഉപ്പേരി, ചെമ്പു പുഴുക്ക്, താള് കറി തുടങ്ങി ഇരുന്നോറോളം വ്യത്യസ്ത വിഭവങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. 
     മർകസ് അസിസ്റ്റന്റ് ജനറൽ മാനേജർ ഉനൈസ് മുഹമ്മദ് ഭക്ഷണ മേള ഉദ്‌ഘാടനം ചെയ്‌തു. മർകസ് ഹൈസ്‌കൂൾ പ്രിൻസിപ്പൽ നിയാസ് ചോല അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുൽ കരീം, വാർഡ് മെമ്പർ ബഷീർ പാടാളിയിൽ, എൻജിനീയർ യൂസുഫ് ഹൈദർ, കുഞ്ഞുട്ടി മാസ്റ്റർ , അബൂബക്കർ ഹാജി കിഴക്കോത്ത്, മൂസ്സ ഹാജി, മെഹ്ബൂബ്, അബ്ദുൽ ബാരി, നൗഫൽ പി.എം എന്നിവർ പ്രസംഗിച്ചു.