വ്യാപാരി സംഗമം ഇന്ന് മര്‍കസിൽ

0
896
SHARE THE NEWS

കോഴിക്കോട്: മര്‍ച്ചന്റ് ചേംബര്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് വ്യാപാരി സംഗമം ഇന്ന്(ചൊവ്വ) രാവിലെ പത്തു മുതല്‍ രണ്ട് മണി വരെ മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. മഹാരാഷ്ട്ര മൈനോരിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ ഹാജി അറഫാത്ത് ശൈഖ് ഉദ്ഘാടനം നിര്‍വഹിക്കും. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. ‘ഇസ്ലാമിന്റെ വളര്‍ച്ചയില്‍ വ്യാപാരികളുടെ പങ്ക്’ എന്ന വിഷയത്തില്‍ സി. മുഹമ്മദ് ഫൈസിയും ‘വീണ്ടെടുപ്പ് വ്യാപാരികളിലൂടെ’ എന്ന വിഷയത്തില്‍ അബ്ദുല്ല സഖാഫി മലയമ്മയും പ്രഭാഷണം നടത്തും. യുവസംരംഭകനും ഐ.ഡി ഫ്രഷ് സി.ഇ.ഒയുമായ പി.സി മുസ്തഫ, അഡ്വ. ഹാഷിം വഫ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. മര്‍ച്ചന്റ് ചേംബര്‍ ഇന്റര്‍നാഷണല്‍ വെബ്‌സൈറ്റ് ലോഞ്ചിംഗ് ജി.ടെക് മാനേജിംഗ് ഡയറക്ടര്‍ മെഹ്‌റൂഫ് മണലോടി നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന ഓപണ്‍ ഫോറത്തില്‍ സംരംഭകരായ ജലീല്‍ ബംഗളുരു, ഹാഫിസ് ഫാറൂഖ്, അന്‍വര്‍, സയ്യിദ് സുഹൈര്‍ എന്നിവര്‍ വ്യപാരികളുമായി സംവദിക്കും. അപ്പോളോ മൂസ ഹാജി സ്വാഗതവും സി.പി ഉബൈദുല്ല സഖാഫി നന്ദിയും രേഖപ്പെടുത്തും.


SHARE THE NEWS