ശരിഅ സിറ്റി: പിജി കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

0
1078

നോളേജ് സിറ്റി: മർകസ് നോളേജ് സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന അത്യാധുനിക ഇസ്ലാമിക പഠന വിഭാഗമായ മർകസ് ശരിഅ സിറ്റിയിലെ വ്യത്യസ്ത പിജി കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേഷൻ ഇൻ ശരിഅ ആൻഡ് മോഡേൺ ലോസ്, പോസ്റ്റ് ഗ്രാജുവേഷൻ ഇൻ ശരിഅ ആൻഡ് ബിസിനസ് സ്റ്റഡീസ് തുടങ്ങിയ പി.ജി കോഴ്സുകളിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. മുത്വവ്വൽ പഠനത്തോടൊപ്പം ത്രീ വത്സര എൽ എൽ ബി അല്ലെങ്കിൽ എം.കോം തുടങ്ങിയ അംഗീകൃത കോഴ്സുകൾ കൂടി ഉൾക്കൊള്ളുന്നതാണ് ശരിഅ സിറ്റിയിലെ പിജി കോഴ്സുകൾ. കോഴ്സ് പൂർത്തിയാകുന്ന വിദ്യാർത്ഥിക്ക് ഒരേസമയം മുത്വവൽ ബിരുദത്തോടൊപ്പം അഡ്വക്കേറ്റ് അല്ലെങ്കിൽ സമാന ഡിഗ്രികൂടി ലഭിക്കുന്നതായിരിക്കും. കാലിക്കറ്റ് യൂനിവേസഴ്സിറ്റി അംഗീകരിച്ച ഡിഗ്രിയോടൊപ്പം മുഖ്തസർ ബിരുദമുള്ളവർക്കോ അല്ലെങ്കിൽ ജാമിഅത്തുൽ ഹിന്ദിന്റെ ഡിഗ്രി അഞ്ചാം വർഷം പൂർത്തിയാക്കുകയോ ചെയ്തവർക്ക് മാത്രമേ പിജി കോഴ്സിൽ പ്രവേശനം അനുവദിക്കുകയുള്ളൂ. പ്രവേശനം ആഗ്രഹിക്കുന്നവർ www.markaz.in എന്ന സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷാർത്ഥികൾക്ക് ഏപ്രിൽ ഒന്നിന് ജാമിഅഃ മർകസിൽ വെച്ച് ഇന്റർവ്യൂവും എഴുത്ത് പരീക്ഷയും ഉണ്ടായിരിക്കുമെന്ന് ശരിഅ സിറ്റി ഡീൻ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ അറിയിച്ചു. വിശദ വിവരങ്ങൾക്ക്: 9747708786 ; 6235391313