ശരിഅ സിറ്റി: പെണ്‍കുട്ടികള്‍ക്കുള്ള ഇന്റര്‍വ്യൂ നാളെ

0
1551
SHARE THE NEWS

നോളജ് സിറ്റി: മര്‍കസ് ശരിഅ സിറ്റിക്കു കീഴില്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് ഇന്റര്‍വ്യൂവും എഴുത്തുപരീക്ഷയും നാളെ(തിങ്കള്‍) രാവിലെ ഒമ്പതിന് മര്‍കസ് നോളജ് സിറ്റിയിലെ ലാന്‍ഡ് മാര്‍ക്ക് ക്ലബ് ഹൗസില്‍ നടക്കും. പ്രോഗ്രാം ഇന്‍ ശരിഅ സ്റ്റഡീസ്, ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ ശരിഅ ആന്‍ഡ് ഹ്യൂമാനിറ്റീസ് കോഴ്‌സുകളിലേക്കാണ് ഇന്റര്‍വ്യൂ. ഓണ്‍ലൈനില്‍ അപേക്ഷിച്ച വിദ്യാര്‍ത്ഥിനികള്‍ രക്ഷിതാവിനൊപ്പം കൃത്യസമയത്ത് എത്തണമെന്ന് ശരിഅ സിറ്റി അക്കാദമിക് ഓഫീസ് അറിയിച്ചു.


SHARE THE NEWS