ശരിഅ സിറ്റി മൻതിഖ് സെമിനാർ: പ്രബന്ധങ്ങൾ ക്ഷണിച്ചു

0
1250
SHARE THE NEWS

കോഴിക്കോട്: മർകസ് നോളജ് സിറ്റിയിലെ അത്യാധുനിക മത ശാസ്ത്ര പഠന കേന്ദ്രമായ ശരീഅ സിറ്റിയിൽ ഏപ്രിലിൽ നടക്കുന്ന ദ്വിദിന മൻതിഖ് അക്കാദമിക സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു. തർക്കശാസ്ത്രത്തിന്റെ പൗരാണികവും ആധുനികവുമായ വായനകളും വ്യവഹാരങ്ങളും എന്ന വിഷയത്തിലാണ് സെമിനാർ. ലോക പഠനശാഖകളിൽ ധിഷണാശാലികൾ കൈകാര്യം ചെയ്‌തതിൽ മുഖ്യവിഷയമായ തർക്കശാസ്ത്രത്തെ ആധുനികവും പാരമ്പരാഗതവുമായ രീതിയിൽ മതപരവും, അക്കാദമികവുമായ വിവിധ സമീപങ്ങളിലൂടെ സെമിനാറിൽ ചർച്ച ചെയ്യും. ഇംഗ്ലീഷ്, അറബി, മലയാളം ഭാഷകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാം. പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ഫെബ്രുവരി 22-ന് മുമ്പ് അബ്സ്ട്രാക്റ്റ് സമർപ്പിക്കേണ്ടതാണ് എന്ന് ശരീഅ സിറ്റി ഡയറക്ടറേറ്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.shariacity.com -ഇൽ ലഭ്യമാണ്.


SHARE THE NEWS