ശൈഖ് സഈദ് ബിൻ തഹ്‌നൂന് മർകസിന്റെ ആദരം

0
800

അൽഐൻ: അൽ ഐൻ ഗവർണർ ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാന്റെ മകനും രാജകുടുംബാംഗവുമായ ശൈഖ് സഈദ് ബിൻ തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാനെ മർകസ് ആദരിച്ചു.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ റമസാൻ  അതിഥി ഡോ. എ.പി  അബ്ദുൽ ഹകീം അസ്ഹരിയുടെ പ്രഭാഷണത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്. അൽ ഐൻ യു.എ.ഇ. യൂണിവേഴ്‌സിറ്റി സോഷ്യൽ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മർക്കസ് ഡയറക്റ്റർ അബ്ദുൽ ഹകീം അസ്ഹരി ഉപഹാരം നൽകി.

സത്യസന്ധതയും അത്യുത്സാഹവുമാണ് മലയാളികളെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നതെന്ന് ശൈഖ് സായിദ് ബിൻ തഹ്‌നൂൻ പറഞ്ഞു. മർക്കസിന്റെയും ശൈഖ് അബൂബക്കറിന്റെയും വിദ്യാഭാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ മഹത്തരവും പ്രശംസനീയവുമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.പി.എ. കുട്ടി ദാരിമി, ഐ.സി.എഫ്. പ്രസിഡന്റ് വിസി അബ്ദുല്ലാഹി സഅദി, ജനറൽ സെക്രട്ടറി ഇഖ്ബാൽ താമരശ്ശേരി, ഐ.സി.സി. മുൻ സെക്രട്ടറി റസൽ മുഹമ്മദ്, പ്രോഗ്രാം കൺവീനർ പി.പി. അബ്ദുൽ നാസർ കൊടിയത്തൂർ എന്നിവർ സംസാരിച്ചു.