ശ്രവ്യസുന്ദരമായ നശീദകളുടെ മധുരത്തിൽ മർകസ്

0
1052

കാരന്തൂർ:  റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച മെഹ്‌ഫിലെ നശീദ ഇശൽ രാവ്  ശ്രവ്യ സുന്ദരമായ ഗാനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. കേരളത്തിലെ മാപ്പിളപ്പാട്ട് ആലാപന, രചന രംഗത്തെ കുലപതികൾ അണിനിരന്ന ചടങ്ങാണ് മർകസിൽ നടന്നത്.  മാപ്പിളപ്പാട്ടു ആലാപന രംഗത്ത് കേരളത്തിൽ പതിറ്റാണ്ടുകളായി ശ്രദ്ധേയനായഎരഞ്ഞോളി മൂസ്സ പ്രായത്തിന്റെ അവശതകൾ മാറ്റിവെച്ചു  ഇസ്‌ലാമിക ചരിത്രത്തെയും  പാരമ്പര്യത്തെയും കുറിച്ചുള്ള പാട്ടുകൾ പാടിയപ്പോൾ തിങ്ങി നിറഞ്ഞ സദസ്സ് തക്ബീർധ്വാനികളോടെയാണ് സ്വീകരിച്ചത്. അറേബിയയിൽ നിന്നെത്തിയ വിശിഷ്ടാഥികൾ അറബിക് ഗാനങ്ങൾ ആലപിച്ചത് കേൾവിക്കാർക്ക് നവ്യാനുഭവമായി.  മാപ്പിളപ്പാട്ട്, ഖവാലി, മദഹ് ഗാനങ്ങൾ തുടങ്ങിയവ വേദിയിൽ അരങ്ങേറി. മാപ്പിള കലാ സാഹിത്യ രംഗത്തെ പ്രശസ്തരായ മൂസ എരഞ്ഞോളി, ബാപ്പു വെള്ളിപ്പറമ്പ്, പക്കര്‍ പന്നൂര്, ഒ.എം കരുവാരക്കുണ്ട്, കാനേഷ് പൂനൂര്, ചെലവുര്‍ കെ.സി അബൂബക്കര്‍, കോയ കാപ്പാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രകാശ് മണ്ണൂര്‍, സിയാഉല്‍ ഹഖ്, എം.എ ഗഫൂര്‍, റഷീദ് പുന്നശ്ശേരി, നിയാസ് ചോല, നസീബ് നിലമ്പൂര്‍, ബക്കര്‍ കല്ലോട്, നൗഫല്‍ പാലാഴി, അന്‍വര്‍ അമന്‍, മുബഷിര്‍ പെരിന്താറ്റിരി, അസദ് പന്നൂർ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.