ശ്രീലങ്കന്‍ മന്ത്രിയുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി

0
837
SHARE THE NEWS

കൊളംബോ: ശ്രീലങ്കയിലെ വാണിജ്യമന്ത്രി അബ്ദു റിഷാദ് ബാത്തിഉദ്ധീനുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ കൂടിക്കാഴ്ച നടത്തി. മര്‍കസ് റൂബി ജൂബിലി പ്രചാരണ ഭാഗമായി ത്രിദിന ശ്രീലങ്കന്‍ സന്ദര്‍ശനത്തിനെത്തിയ കാന്തപുരം മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത് .
ശ്രീലങ്കക്കു മഹത്തായ ഇസ്ലാമിക പൈതൃകമുണ്ടെന്നു മന്ത്രി റിഷാദ് ബാത്തിഉദ്ദീന്‍ പറഞ്ഞു. വിദ്യാഭ്യാസ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഏതൊരു രാജ്യവും വികസിക്കുന്നത് അറിവും പ്രാപ്തിയുമുള്ള മാനവ വിഭവശേഷി ശക്തിപ്പെടുമ്പോഴാണ്. മര്‍കസിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ മാതൃകാപരമാണ്. ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക, അക്കാദമിക വൈജ്ഞാനിക സംരംഭങ്ങള്‍ക്ക് മര്‍കസ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കുന്നു എന്നത് മര്‍കസ് ഉണ്ടാക്കിയ വൈജ്ഞാനിക മുന്നേറ്റത്തിന്റെ വ്യാപ്തി അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ ഉപഹാരം നല്‍കി മന്ത്രി ആദരിച്ചു. അസ്ലം ജിഫ്രി സിലോണ്‍, മര്‍കസ് ഉറുദു ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് മൂസ സഖാഫി പാതിരമണ്ണ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


SHARE THE NEWS