ഷാര്‍ജ അന്താരാഷ്ട്ര ഹദീസ് മത്സരത്തില്‍ മര്‍കസ് വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം

0
863
ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ ഖാസിമിയുടെ മേൽനോട്ടത്തിൽ നടന്ന അന്താരാഷ്ട്ര ഹദീസ് മനഃപാഠ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മർകസ് വിദ്യാർത്ഥി ഹാഫിള് ഉബൈദ് ഇസ്‌മാഈൽ ഷാർജ കിരീടാവകാശി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ കാസിമി പുരസ്‌കാരം കൈമാറുന്നു

കോഴിക്കോട്: ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ ഖാസിമിയുടെ മേൽനോട്ടത്തിൽ നടന്ന അന്താരാഷ്ട്ര ഹദീസ് മനഃപാഠ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി മർകസ് വിദ്യാർത്ഥി ഹാഫിള് ഉബൈദ് ഇസ്‌മാഈൽ അഭിമാനകരമായ രാജ്യത്തിന് അഭിമാനമായി. നാല്പത് രാജ്യങ്ങളിൽ നിന്നുള്ള 396 വിദ്യാർത്ഥികളാണ് മത്സരത്തിൽ മാറ്റുരച്ചത്. ഹദീസുകളുടെ സനദും അർത്ഥവും ഉൾപ്പെടെയാണ് മത്സരത്തിനായി പരിഗണിച്ചത് .

കാരന്തൂർ ജാമിഅ മർകസിൽ നിന്ന് ഖുർആൻ ഹിഫ്‌ളും ജൂനിയർ ശരീഅത് കോളേജിലെ പഠനവും പൂർത്തിയാക്കിയ വയനാട് കമ്പളക്കാട് സ്വദേശിയായ ഹാഫിള് ഉബൈദ് ഇപ്പോൾ ഷാർജ അൽ ഖാസിമിയ യൂണിവേഴ്സിറ്റിയിൽ അറബി സാഹിത്യത്തിൽ ഉപരിപഠനം നടത്തുന്നു . ഇസ്മാഈൽ മുസ്‌ലിയാർ -റംല ദമ്പതികളുടെ മകനാണ് .

ഷാർജയിൽ വെച്ച് നടന്ന ചടങ്ങിൽ ഷാർജ കിരീടാവകാശി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ കാസിമി പുരസ്‌കാരം കൈമാറി .ചടങ്ങിൽ ഷാർജ ഖുർആൻ – സുന്നത് ഫൌണ്ടേഷൻ മേധാവി ഷെയ്ഖ് സുൽത്താൻ ബിൻ മതർ ബിൻ റംലൂക് ,അൽ കാസിമി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. റഷാദ് സാലിം എന്നിവർ സംബന്ധിച്ചു . മത്സരത്തിൽ പങ്കെടുത്ത മറ്റു ഇന്ത്യൻ വിദ്യാർത്ഥികളും ശ്രദ്ദേയമായ പ്രകടനമാണ് കാഴ്ച വെച്ചതെന്ന് അധികൃതർ വിലയിരുത്തിയതായി അൽ കാസിമി യൂണിവേഴ്സിറ്റി ഇന്ത്യൻ കോർഡിനേറ്റർ ഡോ. നാസർ വാണിയമ്പലം അറിയിച്ചു.