ഷാര്‍ജ ബുക് ഫെയര്‍; പവലിയനൊരുക്കി മര്‍കസ്

0
594

ഷാര്‍ജ: ഇന്ന് ആരംഭിക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പവലിയനൊരുക്കി മര്‍കസും പങ്കാളികളാകുന്നു. മര്‍കസിന്റെ വൈജ്ഞാനിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിന് ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ സെക്ഷനില്‍ ഹാള്‍ ഏഴ്, സെഡ് ബി 7 (Hall No.7, ZB 7) ലാണ് വിശാലമായ പവലിയന്‍ ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ദിവസവും സ്വര്‍ണനാണയങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്.

മര്‍കസിന്റെ 44 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ആഗോള സമൂഹത്തിന് പരിചയപ്പെടുത്തുന്നതിന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബുക്ക് ഫെയറുകളില്‍ ഒന്നായ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. വിവിധ യൂനിവേഴ്സിറ്റികളുമായി സഹകരിച്ച് മര്‍കസ് നല്‍കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മര്‍കസ് നോളജ് സിറ്റി അടക്കമുള്ള പദ്ധതികളുടെ വിവരങ്ങളും പവലിയനിലൂടെ ലഭ്യമാകും. യു.എ.ഇയിലെ മര്‍കസ് സഹകാരികളുടെ സഹകരണത്തോടെയാണ് പവലിയന്‍ ഒരുക്കിയിരിക്കുന്നത്. വിവരങ്ങള്‍ക്ക്: 050-7757343