ഷാർജ അന്താരാഷ്‌ട്ര സമ്മേളനം സമാപിച്ചു

0
5723
SHARE THE NEWS

മർകസിന്റെ നേതൃത്വത്തിൽ എത്തിയ ഇന്ത്യൻ പ്രതിഭകളുടെ ഇടപെടലുകൾ ശ്രദ്ധേയമായി 

ഷാർജ: ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മേൽനോട്ടത്തിൽ നടന്ന  പത്തൊമ്പതാമത് ഷാർജ അന്തരാഷ്ട്ര ഇസ്‌ലാമിക സമ്മേളനം സമാപിച്ചു. അൻപതു രാജ്യങ്ങളിലെ പ്രധാന ഇസ്‌ലാമിക യൂണിവേഴ്സിറ്റികളിലെ പ്രതിഭാശാലികളായ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ സമ്മേളനം ഇന്ത്യയിൽ നിന്നു മർകസ് നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തിരുന്നു. ഇസ്‌ലാമിക ശരീഅത്തുമായി ബന്ധപ്പെട്ടു നടന്ന വൈജ്ഞാനിക വിശകലങ്ങളിൽ മികച്ച അവതരങ്ങളും ഇടപെടലുകളും നടത്തിയ ഇന്ത്യൻ സംഘത്തിന്റെ മികവ് സമ്മേളനത്തിൽ സവിശേഷമായി  ശ്രദ്ധിക്കപ്പെട്ടു.

അൽ അസ്ഹർ യൂണിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക ഫത്‌വ ബോർഡ് മേധാവി ഡോ ഉസാമ ഹാഷിം ഹദീദി, ഡോ ഹിഷാം അബ്ദുൽ അസീസ്, പ്രൊഫ ഖലീഫ ബാബാകർ സുഡാൻ, ഡോ ഇയാദ് ഖുബൈസി ഇറാഖ് , ഡോ ഐമൻ റുഷ്‌ദി എന്നിവർ വിവിധ ദിവസങ്ങളിൽ നേതൃത്വം നൽകി.  

മർകസ് യു.എ.ഇ അക്കാദമിക കോഡിനേറ്റർ ഡോ നാസർ വാണിയമ്പലത്തിന്റെ നേതൃത്വത്തിൽ യു.എ.ഇയിലെ വിവിധ അക്കാദമിക  സംരംഭങ്ങളുമായി രൂപപ്പെടുത്തിയ ധാരണകളുടെ ഫലമായാണ് ഇന്ത്യയിലെ ഇരുപത് പ്രതിഭകൾക്ക് ഓരോ വർഷവും ഷാർജ ഗവൺമെന്റിന്റെ ആഥിത്യത്തിൽ സമ്മേളനത്തിൽ അവസരം ലഭിക്കുന്നത്. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് യു.എ.ഇ യിലെ പ്രധാന നേതാക്കളുമായുള്ള ആഴമുള്ള അടുപ്പവും, മർകസിന്റെ അക്കാദമിക മികവിൽ അവർക്കുള്ള  സംതൃപ്തിയുമാണ്‌ തുടർച്ചയായി ഇന്ത്യയെ പ്രതിനിധീകരിച്ചു മർകസ് വഴി യുവപ്രതിഭകൾക അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെടുന്നത് എന്ന് ഡോ. നാസർ  പറഞ്ഞു. മർകസ് ശരീഅ കോളേജ് പ്രൊഫസർ ഹാഫിള് അബൂബക്കർ സഖാഫി പന്നൂരിന്റെ നേതൃത്വത്തിൽ  ഉള്ള സംഘത്തിൽ മർകസിൽ നിന്നുള്ള പ്രതിഭകൾക്ക് പുറമെ  മഅദിൻ അക്കാദമി, സഅദിയ്യ,  സിറാജുൽ ഹുദ, അൽ മഖർ,  ഐ.സി.എസ് മഞ്ഞപ്പ എന്നീ സ്ഥപനങ്ങളിൽ നിന്നും  യുവപ്രതിഭകൾ ഈ വർഷത്തെ സമ്മേളനത്തിൽ സംബന്ധിച്ചു.


SHARE THE NEWS