ഷാർജ യൂണിവേഴ്സിറ്റിയിലേക്കു അപേക്ഷകൾ ക്ഷണിച്ചു

0
2630
SHARE THE NEWS

കോഴിക്കോട്: ഷാർജ അൽ ഖാസിമിയ്യ യൂനിവേഴ്സിറ്റിയിലെ ബാച്ച്ലർ കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. മർകസ് നോളിജ് സിറ്റിക്കു കീഴിലെ ഇൻറർനാഷണൽ അക്കാദമിക് ചാപ്റ്റർ മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകർ പ്ലസ്ടൂ ഉന്നത മർക്കോടെ പാസായവരും അറബി ഭാഷയിൽ പ്രാവീണ്യമുള്ളവരും പ്രായം ഇരുപത് കവിയാത്തവരുമായിരിക്കണം. മർകസ് നോളജ് സിറ്റിയിൽ ജൂൺ 27നു നടക്കുന്ന ഇൻറർവ്യൂവിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അഞ്ചു വിദ്യാർത്ഥികൾക്കാണു സ്കോളർഷിപ്പോടെയുള്ള പ്രവേശനം. രജിസ്ട്രേഷനും കുടുതൽ വിവരങ്ങൾക്കും, വിളിക്കുക: +91 99474397 98.


SHARE THE NEWS