സംസ്ഥാനത്താകെ മര്‍കസ്‌ ഡേ ചൊവ്വാഴ്‌ച

0
659

കാരന്തൂര്‍: മര്‍കസ്‌ സ്ഥാപക ദിനമായ ഏപ്രില്‍ 18 ചൊവ്വാഴ്‌ച സംസ്ഥാനത്തെ മുഴുവന്‍ യൂണിറ്റുകളിലും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലും മര്‍കസ്‌ ഡേ ആചരണം നടക്കും. പ്രാദേശിക യൂണിറ്റ്‌ ആസ്ഥാനങ്ങളില്‍ സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ മര്‍കസ്‌ റൂബി ജൂബിലി പ്രചരണ ബോര്‍ഡും മര്‍കസ്‌ നിധി ബോക്‌സും സ്ഥാപിക്കും.
മര്‍കസ്‌ കാമ്പസില്‍ നടക്കുന്ന മര്‍കസ്‌ ഡേ പരിപാടി രാവിലെ 10 ന്‌ തുടങ്ങും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. പത്മശ്രീ ഡോ. രവി പിള്ള മുഖ്യാതിഥിയാവും. കോഴിക്കോട്‌ ജില്ലാ കളക്ടര്‍ യു.വി ജോസ്‌ മര്‍കസ്‌ സെന്റര്‍ ഫോര്‍ എക്‌സലന്‍സിന്റെ പ്രഖ്യാപനം നടത്തും. പി ടി എ റഹീം എം എല്‍ എ, കാരാട്ട്‌ റസാഖ്‌ എം എല്‍ എ, സി.മുഹമ്മദ്‌ ഫൈസി, ഡോ. എം.എ.എച്ച്‌ അസ്‌ഹരി പ്രസംഗിക്കും. ഉച്ചക്ക്‌ മൂന്ന്‌ മണിക്ക്‌ നടക്കുന്ന മര്‍കസ്‌ ജനറല്‍ ബോഡി സംഗമത്തില്‍ സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ്‌ സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. രാത്രി 7ന്‌ മുഹമ്മദ്‌ ഫാറൂഖ്‌ നഈമി കൊല്ലം മതപ്രഭാഷണം നടത്തും. തുടര്‍ന്ന്‌ ഒമ്പതുമണിക്ക്‌ നടക്കുന്ന ആത്മീയ സമ്മേളനത്തിന്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌്‌ലിയാര്‍ നേതൃത്വം നല്‍കും. കെ.കെ അഹ്‌്‌മദ്‌ കുട്ടി മുസ്‌്‌ലിയാര്‍ കട്ടിപ്പാറ, എ.പി മുഹമ്മദ്‌ മുസ്‌്‌ലിയാര്‍, വി.പി.എം ഫൈസി വില്ല്യാപ്പള്ളി തുടങ്ങിയവര്‍ സംബന്ധിക്കും.