സംസ്ഥാനത്തെ ഏറ്റവും മികച്ച ലിറ്റില്‍ കൈറ്റ്‌സ് വിദ്യാലയത്തിനുള്ള സർക്കാർ പുരസ്‌കാരം മർകസ് ഫാത്തിമാബി സ്‌കൂളിന്

0
1202
SHARE THE NEWS

കോഴിക്കോട്: സംസ്ഥാന സർക്കാറിന്റെ ഏറ്റവും ലിറ്റില്‍ കൈറ്റ്‌സ് പുരസ്‌കാരം മർകസ് ഫാത്തിമാബി സ്‌കൂൾ കൂമ്പാറക്ക്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം കേരള മുഖ്യമന്ത്രി ശ്രി പിണറായി വിജയൻ ജൂലൈ 5-ന് തിരുവനതപുരത്ത് കൈമാറും. കൊല്ലം അഞ്ചാലുമൂട് ഗവ. എച്ച് എസ് സ് രണ്ടാം സ്ഥാനവും തിരുവനന്തപുരം കരിപ്പൂര്‍ ഗവ. എച്ച് എസ് എസ് മൂന്നാം സ്ഥാനവും നേടി. കൈറ്റ് വൈസ് ചെയര്‍മാര്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍സാദത്ത് അവാർഡ് പ്രഖ്യാപിച്ചു.

ഒന്നാം സ്ഥാനം നേടിയ മർകസ് ഫാത്തിമാബി സ്‌കൂളിലെത്തി മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ അധ്യാപകരെയും വിദ്യാർത്ഥികളെയും അഭിനന്ദിച്ചു. ഗവൺമെന്റിന്റെ എല്ലാ നിർദേശങ്ങളും നടപ്പിലാക്കി പഠന-പഠ്യേതര പ്രവർത്തനങ്ങളെ കാര്യക്ഷമതയോടെ സംയോജിപ്പിച്ചു കൊട്നുപോയതുകൊണ്ടാണ് മർകസ് സ്‌കൂളിന് ഈ നേട്ടം കൈവരിക്കാനായതെന്നു അദ്ദേഹം പറഞ്ഞു.

മലയോര പ്രദേശമായ കൂമ്പാറയിൽ മികച്ച അക്കാദമിക റെക്കോർഡാണ് ഈ സ്‌കൂളിന് ഉള്ളത്. മനേജ്‌മെന്റും അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ചു നടത്തുന്ന പ്രവർത്തനങ്ങളാണ് സ്കൂളിന്റ വിജയത്തിന് പിന്നിൽ. ദേശീയ അധ്യാപക അവാർഡ് ജേതാവായ നിയാസ് ചോലയാണ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ. സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായ നാസർ ചെറുവാടി ഹയർസെക്കണ്ടറി പ്രിസിപ്പലായും സേവനം ചെയ്യുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന ഹൈടെക് പദ്ധതിയുടെ ഭാഗമായി 2060 ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഹൈടെക് പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ വിഭാവന ചെയ്തിരിക്കുന്നത്. യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍, സ്‌കൂള്‍ വിക്കി അപ്‌ഡേഷന്‍, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റല്‍ മാഗസിന്‍, വിക്ടേഴ്‌സ് ചാനല്‍ വ്യാപനം, ന്യൂസ് തയ്യാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുള്‍പ്പെടെയുള്ള സ്‌കൂളിലെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ ഇടപെടല്‍ എന്നീ മേഖലകളിലെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡിനര്‍രായവരെ തിരഞ്ഞെടുത്തത്. 2060 സ്‌കൂളുകളിൽ നിന്നാണ് മർകസ് സ്‌കൂളിനെ ഒന്നാമതായി തിരഞ്ഞെടുത്തത്.


SHARE THE NEWS