സംസ്‌കൃതിയുടെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് വേദിയായി മൊറോക്കോയില്‍ മര്‍കസ് സെമിനാര്‍

0
1157
മൊറോക്കോയിലെ മറക്കിഷില്‍ മര്‍കസ് സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ യു.എ.ഇ പ്രസിഡന്റ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രത്യേക ഉപദേഷ്ടാവും പ്രമുഖ അറബ് എഴുത്തുകാരനുമായ ഡോ. മാന സഈദ് അല്‍ ഉതൈബ ഉദ്ഘാടനം ചെയ്യുന്നു
മൊറോക്കോയിലെ മറക്കിഷില്‍ മര്‍കസ് സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ യു.എ.ഇ പ്രസിഡന്റ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രത്യേക ഉപദേഷ്ടാവും പ്രമുഖ അറബ് എഴുത്തുകാരനുമായ ഡോ. മാന സഈദ് അല്‍ ഉതൈബ ഉദ്ഘാടനം ചെയ്യുന്നു
SHARE THE NEWS

മറാക്കിഷ്: ഇന്‍ഡോ – മൊറോക്കന്‍ സാംസ്‌കാരിക കൈമാറ്റങ്ങളുടെ ചരിത്രവും വര്‍ത്തമാനവും വിഷയമാക്കി മര്‍കസിന്റെ നേതൃത്വത്തില്‍ മൊറോക്കോയിലെ മറാക്കിഷില്‍ നടന്ന അന്താരാഷ്ട്ര സെമിനാര്‍ ശ്രദ്ധേയമായി. മൊറോക്കോ, യു.എ.ഇ, ഇന്ത്യഎന്നീ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള അക്കാദമിക പണ്ഡിതരുടെ നേതൃത്വത്തിലാണ് സെമിനാര്‍ നടന്നത്. യു.എ.ഇ പ്രസിഡന്റ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രത്യേക ഉപദേഷ്ടാവും പ്രമുഖ അറബ് എഴുത്തുകാരനുമായ ഡോ. മാന സഈദ് അല്‍ ഉതൈബ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് മൊറോക്കോക്കാരനായ ഇബ്‌നു ബത്തൂത്ത നടത്തിയ ലോകയാത്രകളുംഅവയെ വിശദമായി കുറിച്ച രചനകളും ആഗോള ചരിത്രത്തെയും സംസ്‌കാരത്തെയും ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെക്കുറിച്ച് ഇബ്നു ബത്തൂത്ത നല്‍കിയ വിവരണങ്ങള്‍ ഇസ്ലാം ബഹുസ്വരതയോടും, അറേബ്യന്‍ മാതൃകയെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടും ആയിരുന്നു ആരംഭം മുതലേ കേരളത്തില്‍ നിലനിന്നിരുന്നതിനെ സാക്ഷ്യപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.
മൊറോക്കന്‍ രാജാവിന് കീഴിലെ റോയല്‍ അക്കാദമിയില്‍ അംഗവുമാണ് ഡോ. മാന സഈദ് അല്‍ ഉതൈബ. ആഗോളതലത്തില്‍ സമാധാനം ഉറപ്പുവരുത്തുതിനും ഇന്‍ഡോ-അറബ് ബന്ധം സജീവമാക്കുന്നതിനും നല്‍കിയ സംഭാവനകള്‍ക്ക് ‘ദക്തൂറ ഫഖ്രിയ്യ’ എന്ന പദവി നല്‍കി മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഡോ. മാന സഈദ് അല്‍ ഉതൈബയെ ആദരിച്ചു. 
ഇന്ത്യയിലെ പ്രശസ്തമായ അക്കാദമിക സ്ഥാപനമായ മര്‍കസ് നല്‍കുന്ന ഈ ഉപഹാരം മൊറോക്കോയില്‍ നിന്ന് സ്വീകരിക്കാന്‍ സാധിച്ചതില്‍ വലിയ ചാരിതാര്‍ഥ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധങ്ങള്‍ ഉണ്ടാക്കുകയും പല പ്രശ്നങ്ങളിലും യു.എ.ഇയുടെ ഭാഗത്ത് നിന്ന് ഇടപെട്ട് വിജയകരമായ പരിഹാരം ഉണ്ടാക്കാനും ഡോ. മാനക്കു സാധിച്ചിട്ടുണ്ട്. പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള ചില പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയെ ചെന്ന് കണ്ടു വിശദമായി സംസാരിച്ചത് ഡോ. മാനയായിരുന്നു. മൊറോക്കോയും ഇന്ത്യയും തമ്മില്‍ ഫോസ്ഫേറ്റ് ഇറക്കുമതിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളില്‍ ഇടപെട്ടതും ഡോ. മാനയായിരുന്നു. ഇന്ത്യയെ അറബ് ലോകവുമായും മുസ്ലിം ഭരണകൂടം നിലനില്‍ക്കുന്ന രാജ്യങ്ങളുമായും ബന്ധിപ്പിക്കുന്നതില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഉന്നതമായ പങ്ക് നിര്‍വ്വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മൊറോക്കോ രാജാവിന്റെ ഔദ്യോഗിക പ്രതിനിധി ഡോ. കരീം കസിയ്യ് മുഖ്യാതിഥിയായി. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മൊറോക്കോ അക്കാദമീഷ്യന്മാരായ ഡോ. ഖൈലബൂനി, ഡോ. അഹ്മദ് അലവി, ഡോ. അബ്ദുല്‍ ജലീല്‍ ഹനൂഷി, ഡോ. അബ്ദുല്ല ബേനസീര്‍ അലവി, മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി എന്നിവര്‍ സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ചു.


SHARE THE NEWS