സഊദി ഇന്ത്യൻ കോൺസുൽ ജനറൽ നൂർ ഹസൻ ശൈഖ് മർകസ് സന്ദർശിച്ചു

0
1295
പ്രമുഖ ഇന്ത്യന്‍ നയതന്ത്ര വിദഗ്ധനും സഊദി അറേബ്യയിലെ ഇന്ത്യന്‍ ഹജ്ജ് കോണ്‍സുല്‍ ജനറലുമായ മുഹമ്മദ് നൂര്‍ ഹസന്‍ മര്‍കസില്‍ സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ സംസാരിക്കുന്നു.
പ്രമുഖ ഇന്ത്യന്‍ നയതന്ത്ര വിദഗ്ധനും സഊദി അറേബ്യയിലെ ഇന്ത്യന്‍ ഹജ്ജ് കോണ്‍സുല്‍ ജനറലുമായ മുഹമ്മദ് നൂര്‍ ഹസന്‍ മര്‍കസില്‍ സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ സംസാരിക്കുന്നു.

കോഴിക്കോട്: പ്രമുഖ ഇന്ത്യൻ നയതന്ത്ര വിദഗ്‌ധനും സഊദി അറേബ്യയിലെ ഇന്ത്യൻ ഹജ്ജ് കോൺസുൽ ജനറലുമായ മുഹമ്മദ് നൂർ ഹസൻ ശൈഖ് മർകസ് സന്ദർശിച്ചു. എട്ടുവർഷമായ ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറലായി സേവനം ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രഥമ കേരള സന്ദർശനമാണ് ഇത്. മർകസിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിസ്‌മയിപ്പിക്കുന്നതാണെന്നും സാമൂഹിമായി പിന്നാക്കം നിക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാനുള്ള യത്നങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ ഹജ്ജ് യാത്രികർ വരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും കുറ്റമറ്റ രീതിയിൽ അവരുടെ വരവും പോക്കും, തീർത്ഥാടന കർമ്മങ്ങൾ നിർവ്വഹിക്കലും നടത്തുന്നതിൽ പ്രശംസനീയമാണ് ഹജ്ജ് കമ്മറ്റികൾ ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അദ്ദേഹത്തിന് ഉപഹാരം നൽകി. കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. മർകസ് വൈസ് ചാൻസലർ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, പ്രൊഫ എ.കെ അബ്ദുൽ ഹമീദ് ,ഹസ്സൻ സഖാഫി തറയിട്ടാൽ എന്നിവർ പ്രസംഗിച്ചു.