സഖാഫി അലുംനി ഭവന്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

0
1074
ഉദ്ഘാടനം ചെയ്യപ്പെട്ട സഖാഫി ബ്ലോക്ക് പ്രവര്‍ത്തിക്കുന്ന മര്‍കസ് മര്‍ഹബ് ബില്‍ഡിംഗ്. പ്രസ്തുത ബില്‍ഡിംഗിലെ ഒന്നാം നിലയില്‍ മര്‍കസ് അക്കാദമിക് ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്നു.
ഉദ്ഘാടനം ചെയ്യപ്പെട്ട സഖാഫി ബ്ലോക്ക് പ്രവര്‍ത്തിക്കുന്ന മര്‍കസ് മര്‍ഹബ് ബില്‍ഡിംഗ്. പ്രസ്തുത ബില്‍ഡിംഗിലെ ഒന്നാം നിലയില്‍ മര്‍കസ് അക്കാദമിക് ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്നു.

കാരന്തൂർ : മർകസ് അലുംനി ഭവന്റെ ഭാഗമായുള്ള സഖാഫി ബ്ലോക് മർകസിലെ മർഹബ ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു. മർകസ് ഖത്‍മുൽ ബുഖാരി ആത്മീയ മജ്‌ലിസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എ പി അബൂബക്കർ മുസ്‌ലിയാർ ബ്ലോക്കിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. വിശ്രമ ഹാൾ, സ്വീകരണ മുറി, താമസ മുറികൾ എന്നിവ തുടങ്ങിയതാണ് സഖാഫീസ് അലുംനി ബ്ലോക്.

ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ പേരോട് അബ്ദു റഹ്‌മാൻ സഖാഫി , കൺവീനർ വെള്ളയൂർ അബ്ദുൽ അസീസ് സഖാഫി ,ശൂറ ചെയർമാൻ ശാഫി സഖാഫി മുണ്ടമ്പ്ര, കൺവീനർ പറവൂർ കുഞ്ഞി മുഹമ്മദ് സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ,ഡോ .അബ്ദുൽ ഹകീം അസ്ഹരി, അഡ്വ .ഇ കെ മുസ്തഫ സഖാഫി, തറയിട്ടാൽ ഹസൻ സഖാഫി,ഹംസ സഖാഫി സീഫോർത്ത്, ഡോ .മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം തുടങ്ങിയവർ സംബന്ധിച്ചു