സഖാഫി ജോബ് സെല്‍ പ്രവര്‍ത്തനമാരംഭിച്ചു

0
1517

കോഴിക്കോട്: മുദരിസ്, ഖത്തീബ്, മുഅല്ലിം, ഓര്‍ഗനൈസര്‍, സ്ഥാപന മേധാവി തുടങ്ങിയ തസ്തികളിലേക്ക് പണ്ഡിതന്മാരെ നിയമിക്കാനും ആവശ്യക്കാര്‍ക്ക് ബന്ധപ്പെടാനുമായി സഖാഫി ശൂറ ഓഫീസില്‍ ജോബ് സെല്‍ പ്രവര്‍ത്തനമാരംഭിച്ചു. ബന്ധപ്പെടാനുള്ള നമ്പര്‍: 9745913657 
ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, തറയിട്ടാല്‍ ഹസന്‍ സഖാഫി, അബ്ദു ലത്തീഫ് സഖാഫി പെരുമുഖം, അക്ബര്‍ ബാദുഷ സഖാഫി തൃശൂര്‍, ഹംസ സഖാഫി സീഫോര്‍ത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.