സഖാഫി ശൂറ നിർമിച്ച “ദാറുസ്സഖാഫ” ഭവനം കൈമാറി

0
1177
സഖാഫി സ്‌കോളേഴ്‌സ് കേന്ദ്ര കൗണ്‌സിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാന്തനം പദ്ധതിയുടെ ഭാഗമായി 2008 ബാച്ച് സഖാഫികള്‍ മര്‍ഹൂം സി.പി,അബ്ദുറഹ് മാന്‍ സഖാഫിയുടെ കുടുംബത്തിനു നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നിര്‍വഹിക്കുന്നു.

SHARE THE NEWS

കാരന്തൂർ: സഖാഫി സ്കോളേഴ്സ് കേന്ദ്ര കൗണ്സിലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്വാന്തനം പദ്ധതിയുടെ ഭാഗമായി 2008 ബാച്ച് സഖാഫികൾ മർഹൂം സി.പി,അബ്ദുറഹ് മാൻ സഖാഫിയുടെ കുടുംബത്തിനു മഞ്ചേരി ചെറുകുളത്തു നിർമ്മാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽദാനം മർകസിൽ ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. ചടങ്ങിൽ സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി, സി.മുഹമ്മദ് ഫൈസി, ബാച്ച് ലീഡർമാരായ സയ്യിദ് മൂർത്തള സഖാഫി, യൂനുസ് സഖാഫി പയ്യനാട്, ശൂറ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. ഈയിടെ അന്തരിച്ച നന്നമ്പ്ര അബ്ദുൽ റഷീദ് സഖാഫിയുടെ കുടുംബത്തിന് 2004 ബാച്ച്‌ സഖാഫികൾ സ്വരൂപിച്ച ധന സഹായവും കാന്തപുരം കുടുംബത്തിനു കൈമാറി.

SHARE THE NEWS