സഖാഫീസ് സംയുക്ത ലീഡേഴ്‌സ് മീറ്റ് തിങ്കളാഴ്ച

0
1007
SHARE THE NEWS

കാരന്തൂര്‍: സഖാഫീസ് സ്‌കോളേര്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഈ മാസം 4ന് സഖാഫീസ് സംസ്ഥാന സംയുക്ത ലീഡേഴ്സ് മീറ്റ് മര്‍കസില്‍ നടക്കും. മര്‍കസ് റൈഹാന്‍ വാലി ഓഡിറ്റോറിയത്തില്‍ രാവിലെ 11 മണിക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ സഖാഫി ശൂറ അഡൈസറി ബോര്‍ഡ് അംഗങ്ങള്‍, സ്റ്റേറ്റ് ശൂറ അംഗങ്ങള്‍, ബാച്ച് ലീഡേഴ്സ്, ജില്ലാ ചെയര്‍മാന്‍ കണ്‍വീനര്‍ പങ്കെടുക്കും. 2020 ഏപ്രില്‍ 9,10,11,12 എന്നീ തിയ്യതികളില്‍ നടക്കുന്ന മര്‍കസിന്റെ 43-ാം വാര്‍ഷിക സമ്മേളനത്തോടെ നടപ്പിലാക്കേണ്ട കര്‍മ്മ പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇതു സംബന്ധമായി ശാഫി സഖാഫി മുണ്ടമ്പ്രയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി സഖാഫി കടലുണ്ടി ഉദ്ഘാടനം ചെയതു. അക്ബര്‍ ബാദ്ഷ സഖാഫി, ലത്തീഫ് സഖാഫി പെരുമുഖം, അഡ്വ. ഇ.കെ മുസ്തഫ സഖാഫി, സി .പി ഉബൈദുല്ല സഖാഫി, ഹസന്‍ സഖാഫി തറയിട്ടാല്‍ സംസാരിച്ചു.


SHARE THE NEWS