സത്യാനന്തര കാലത്ത് മാധ്യമപ്രവർത്തനം വെല്ലുവിളികൾ നിറഞ്ഞത്: അഭിലാഷ് മോഹനൻ

0
1139
മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് & സയന്‍സിലെ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച സംവാദത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍ സംസാരിക്കുന്നു
SHARE THE NEWS

കുന്നമംഗലം: മാധ്യമ വിശാരദര്‍ സത്യാനന്തര കാലം എന്ന് വിശേഷിപ്പിക്കുന്ന ഇക്കാലത്ത് മാധ്യമപ്രവര്‍ത്തനം വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍ പറഞ്ഞു. മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് & സയന്‍സിലെ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ വ്യക്തിക്കും വാര്‍ത്താ ഉറവിടങ്ങള്‍ ആവാന്‍ സാധിക്കുന്ന ഈ കാലത്ത് അതീവ സൂക്ഷ്മതയോടെ വാര്‍ത്തകളില്‍ നിന്ന് സത്യവും വ്യാജവും മനസ്സിലാക്കേണ്ട സാഹചര്യമാണുള്ളത്. സാമൂഹികമാധ്യമങ്ങളുടെ കടന്നുവരവ് മാധ്യമ പ്രവര്‍ത്തനത്തെ ജനാധിപത്യവത്കരിച്ചു. എന്നാല്‍, വ്യാജവാര്‍ത്തകള്‍ വര്‍ദ്ധിക്കാനും അത് നിമിത്തമായി. ഓരോ വ്യക്തിക്കും ബ്രോഡ്കാസ്റ്റ് ചെയ്യല്‍ സാധ്യമായ ഈ കാലത്ത് സത്യസന്ധമായും വസ്തുതാപരമായും കാര്യങ്ങളെ കാണാനും അവതരിപ്പിക്കാനും സാധിക്കണം: അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖവും നടന്നു. പ്രിന്‍സിപ്പല്‍ പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. അസി. പ്രിന്‍സിപ്പല്‍ ഒ. മുഹമ്മദ് ഫസല്‍ മുക്കം, ഇംഗ്ലീഷ് വിഭാഗം മേധാവി ടി.എസ് ഉജ്ജ്വല, പ്രൊഫ മഹ്മൂദ് പാമ്പള്ളി, നൂര്‍ജഹാന്‍, പ്രിയത പി, നൗഫല്‍, അജ്മല്‍ പ്രസംഗിച്ചു. അല്‍ത്താഫ് രാമല്ലൂര്‍ സ്വാഗതവും നിഹാല ഫെബിന്‍ നന്ദിയും പറഞ്ഞു.


SHARE THE NEWS