സമ്പൂർണ്ണ സഖാഫി സംഗമം മെയ് 3ന് മർകസിൽ

0
2000
SHARE THE NEWS

കോഴിക്കോട്: സഖാഫി പണ്ഡിത സഭയുടെ സമ്പൂർണ്ണ സംഗമവും ഖത്‍മുൽ ബുഖാരി സമ്മേളനവും മെയ് 3 വ്യാഴം മർകസിൽ നടക്കും. രാവിലെ എട്ടു മണിക്ക് സഖാഫി കൗൺസിൽ ചേരും.സഖാഫി ശൂറ അംഗങ്ങൾ, സ്റ്റിയറിങ് കമ്മറ്റി, ജില്ലാ സഖാഫി കോർഡിനേഷൻ സാരഥികൾ എന്നിവരാണ് കൗൺസിലിൽ പങ്കെടുക്കേണ്ടത്.
  9 മണിക്ക് , നേരത്തെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും പുതിയ രജിസ്‌ട്രേഷനും നടക്കും. പത്തു മുതൽ ഒരു മണി വരെ നടക്കുന്ന സമ്പൂർണ്ണ സഖാഫി സംഗമത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, എ.പി മുഹമ്മദ് മുസ്‌ലിയാർ, കാന്തപുരം , സി മുഹമ്മദ് ഫൈസി, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് തുടങ്ങിയവർ പങ്കെടുക്കും. മർകസിന്റെ പുതിയ വിദ്യാഭ്യാസ പദ്ധതികൾ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി അവതരിപ്പിക്കും.
  2 മണിക്ക് നടക്കുന്ന ബാച്ച് തല ക്ലാസ്‌റൂം പരിപാടിക്ക് പ്രമുഖർ നേതൃത്വം നൽകും. മർകസിന്റെ വൈജ്ഞാനിക മുന്നേറ്റത്തിന് പുതിയ സാധ്യതകൾ നൽകുന്ന വിധത്തിൽ ഓരോ ബാച്ചും പ്രഖ്യാപിച്ച പദ്ധതികൾ കൺവീനർമാർ ഖത്‍മുൽ ബുഖാരി സമ്മേളനത്തിൽ അവതരിപ്പിക്കും. 
കെട്ടിട നിർമാണം, പഴയ കെട്ടിടങ്ങളുടെ ആധുനികവൽക്കരണം, സൗണ്ട് സിസ്റ്റം, വാഹങ്ങൾ, വിശ്രമാശ്രമം, ഇന്റർനാഷണൽ ഇസ്‌ലാമിക് ലൈബ്രറി, റിസർച്ച് സെന്റർ, പ്രസിദ്ധീകരണം, വിഭവ സമാഹരണം തുടങ്ങി ഏഴു കോടിയുടെ ബഹുമുഖ പദ്ധതികളാണ് സഖാഫി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. 
ബാച്ച് തല കൂട്ടായ്മകൾ ശാക്തീകരിക്കുന്നതിനായി രജിസ്‌ട്രേഷൻ കൗണ്ടറുകൾ ഓരോ ബാച്ചിന്റെയും പേരിലായിരിക്കും സംവിധാനിക്കുക. മുഴുവൻ സഖാഫികളും സംഗമത്തിൽ പങ്കെടുക്കണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു.

SHARE THE NEWS