സയ്യിദ് യൂസുഫ് രിഫാഇയുടെ വസതിയിൽ അനുശോചനവുമായി കാന്തപുരം

0
1090
കുവൈത്തില്‍ സയ്യിദ് യൂസുഫ് ഹാശിം രിഫാഇയുടെ വസതിയില്‍ എത്തിയ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നു.
കുവൈത്തില്‍ സയ്യിദ് യൂസുഫ് ഹാശിം രിഫാഇയുടെ വസതിയില്‍ എത്തിയ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നു.

കുവൈത്ത്: കഴിഞ്ഞ ദിവസം  അന്തരിച്ച അറബ് ലോകത്തെ പ്രമുഖ പണ്ഡിതനും കുവൈത്ത് മുൻമന്ത്രിയുമായ സയ്യിദ് യൂസുഫ് ഹാശിം രിഫാഇയുടെ  വസതിയിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ  അനുശോചന സന്ദർശനം നടത്തി. സയ്യിദ് യൂസുഫ് രിഫാഇയുടെ  മക്കളുമായും സഹോദരന്മാരുമായും  അദ്ദേഹം സംസാരിച്ചു. ഇന്ത്യൻ മുസ്‌ലിംകളുടെ  വൈജ്ഞാനിക പുരോഗതിക്കും കേരളത്തിലെ നിരവധി സുന്നി  സ്ഥാപനങ്ങളുടെ മുന്നേറ്റത്തിനും വലിയരൂപത്തിൽ സഹായങ്ങളും പിന്തുണയും നൽകിയ സയ്യിദ് രിഫാഇയുടെ വിയോഗത്തിൽ ഇന്ത്യൻ മുസ്‌ലിംകൾക്കുള്ള ദുഃഖം അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചു. അറബ് ലോകത്ത്  തനിക്കേറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാളായിരുന്നു സയ്യിദ് രിഫാഇയെന്നും പാണ്ഡിത്യവും നേതൃഗുണവും ഒരുപോലെ മേളിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം എന്നും കാന്തപുരം പറഞ്ഞു.  ആയിരുന്ന തുടർന്ന് സയ്യിദ് യൂസുഫ് രിഫാഇക്കു വേണ്ടി കാന്തപുരം പ്രാർത്ഥന നടത്തി. യു.എ.ഇ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുൽ ഹാശിമി ഉൾപ്പെടെ അനേകം പണ്ഡിത – രാഷ്ട്രീയ പ്രമുഖർ  കാന്തപുരം  എത്തുമ്പോൾ സയ്യിദ് രിഫാഇയുടെ വസതിയിൽ ഉണ്ടായിരുന്നു.