സരസു പുഷ്‌പോദ്യാനത്തിന് മധ്യേ മര്‍കസ് അനാഥാലയം: സമ്മേളന ഉപഹാരത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച

0
998
ബീഹാറിലെ പൂര്‍ണിയ ജില്ലയില്‍ മര്‍കസ് നിര്‍മിച്ച അനാഥാലയം
SHARE THE NEWS

പാറ്റ്‌ന: ബീഹാറിലെ പൂര്‍ണിയ ജില്ലയിലെ നിറയെ സരസു പുഷ്പങ്ങള്‍ വിടര്‍ന്നുനില്‍ക്കുന്ന ഉദ്യാന ഭൂമികയില്‍ മര്‍കസ് നിര്‍മിച്ച അനാഥാലയം ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നിര്‍മിച്ച ഇരുനില മന്ദിരത്തില്‍ പാവപ്പെട്ട കുടുബങ്ങളില്‍ നിന്നുള്ള അനാഥകളായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായ താമസവും വിദ്യാഭ്യാസവും ഭക്ഷണവും നല്‍കും. ഒന്നരയേക്കര്‍ ഭൂമിയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളും കമ്മ്യൂണിറ്റി വെല്‍ഫെയര്‍ സെന്ററും ഉടനെ ആരംഭിക്കുമെന്ന് മര്‍കസ് ബിഹാര്‍ കോര്‍ഡിനേറ്റര്‍ സാബിത് നുറാനി പറഞ്ഞു.

പത്തുവര്‍ഷം മുമ്പാണ് ബീഹാറില്‍ മര്‍കസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിലവില്‍ 9 ജില്ലകളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മതപരവും അക്കാമികവുമായി പി.ജി വരെ വിദ്യാഭ്യാസം നല്‍കുന്ന ഇന്റഗ്രെറ്റഡ് സ്റ്റഡി സെന്ററും ഇന്ന് മര്‍കസിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.

അനാഥാലയത്തിന്റെ ഉദ്ഘാടനം മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വ്വഹിക്കും. വിദ്യാഭ്യാസപരമായി പുതിയ തലമുറയെ വളര്‍ത്തിക്കൊണ്ടുവന്നു ബീഹാറിലെ ഗ്രാമങ്ങളില്‍ വൈജ്ഞാനിക പ്രവര്‍ത്തനം സജീവമാക്കി പ്രതിഭാശാലികളായ യുവാക്കളെ രാജ്യത്തിന് സംഭാവന ചെയ്യുക എന്നതാണ് മര്‍കസ് സ്ഥാപനങ്ങള്‍ ബീഹാറില്‍ നിര്‍വ്വഹിക്കുന്നതെന്ന് ഡോ. അസ്ഹരി പറഞ്ഞു.


SHARE THE NEWS