സര്‍ഗാത്മക വഴികളെ പ്രബുദ്ധമാക്കി: അഷ്‌റഫ് കാവില്‍

0
1002
SHARE THE NEWS

കേരളത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ അത്ഭുതങ്ങള്‍ വിരചിച്ചു കൊണ്ടേയിരിക്കുകയാണ് മര്‍കസ്. ചരിത്രത്തിന്റെ തങ്കലിപികളില്‍ ആലേഖനം ചെയ്തിടേണ്ട നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ മര്‍കസ് ഇതിനകം തന്നെ പൂര്‍ത്തിയാക്കി കഴിഞ്ഞു. റിലീഫ് പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസ രംഗത്തും മര്‍കസ് നേടിയെടുത്ത മേല്‍ക്കോയ്മ പൊതു സമൂഹത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ടതു തന്നെ. വിദ്യാഭ്യാസ രംഗത്ത് മര്‍കസ് കൈവരിച്ച നേട്ടങ്ങള്‍ മറ്റേത് വികസിത രാജ്യങ്ങളോടും കിടപിടിക്കുന്നതാണ്. കേവലം മത പഠന മേഖലയില്‍ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന നിരവധി തലമുറകളെ ക്രാന്തദര്‍ശിയായ ഉസ്താദ് എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മികച്ച പ്രൊഫഷണലിസ്റ്റുകളുമായി മാറ്റിയത് അത്ഭുതാദരങ്ങളോടെ മാത്രമേ നമുക്ക് നോക്കിക്കാണാന്‍ കഴിയുള്ളൂ. തളര്‍ന്നു വീണു പോയേക്കാമായിരുന്ന നിരവധി സന്ദര്‍ഭങ്ങള്‍ മര്‍കസിന്റെ പിന്നിട്ട വഴികളില്‍ ഉണ്ടായിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു കേട്ടിട്ടുണ്ട്. അതെല്ലാം തികഞ്ഞ ചങ്കൂറ്റത്തോടെ അസൂയപ്പെടുത്തുന്ന ഇച്ഛാശക്തിയോടെ അദ്ദേഹം നേരിട്ടു. മര്‍കസ് ഇെന്നത്തി നില്‍ക്കുന്ന ഉയരങ്ങള്‍ യഥാര്‍ത്ഥത്തില്‍ കാന്തപുരം നടത്തിയ ഒറ്റയാള്‍പ്പോരാട്ടത്തിന്റെ കഥ തന്നെയാവും പറയുക.
ഓരോ വ്യക്തിയുടേയും കഴിവുകള്‍ തികച്ചും വിഭിന്നമാണ്. അഭിരുചിയുള്ള മേഖല കണ്ടെത്തി സ്വതന്ത്ര ചിന്തയ്ക്ക് മുളയ്ക്കാനും തളിരിടാനും പടര്‍ന്ന് പന്തലിക്കാനും-സാഹചര്യം ഒരുക്കല്‍ തന്നെയാണ് പ്രധാനം. ഇത് മര്‍കസിന്റെ സാരഥികള്‍ മുന്‍കൂട്ടി കണ്ടിരുന്നു. അത് കൊണ്ട് തെന്നയാണ് മൗലിക പ്രതിഭയുള്ള പ്രതിഭാശാലികള്‍ ഓരോ വര്‍ഷവും മര്‍കസില്‍ നിന്നും പുറത്തിറങ്ങുന്നത്. രാജ്യത്തെ തന്നെ മികച്ച എഞ്ചിനിയര്‍മാര്‍, ഡോക്ടര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന മികച്ച പണ്ഡിതരും മര്‍കസില്‍ നിന്ന് വര്‍ഷം തോറും പുറത്തിറങ്ങുന്നു. അനാഥര്‍ക്കും അഗതികള്‍ക്കും സംരക്ഷണം നല്‍കുക മാത്രമല്ല അവര്‍ക്ക് എത്തിപ്പെടാവുന്ന ഉയരങ്ങളിലേക്ക് അവരെ എത്തിക്കുക എന്നുള്ളതും തങ്ങളുടെ കര്‍ത്തവ്യമാണെന്ന് മര്‍കസ് തിരിച്ചറിഞ്ഞതാണ് ശ്രദ്ധേയമായ വസ്തുത. കേരളത്തില്‍ അനാഥാലയങ്ങള്‍ക്കോ അഗതി മന്ദിരങ്ങള്‍ക്കോ പഞ്ഞമില്ല. പക്ഷേ കാശ്മീര്‍, ഛത്തീസ്ഗഢ്, ഉത്തര്‍ പ്രദേശ് തുടങ്ങി ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികള്‍ പഠിക്കുന്ന ഇത് പോലെയുള്ള മറ്റൊരു സ്ഥാപനം കണ്ടെത്താന്‍ കഴിയില്ലെന്നാണ് എന്റെ അനുമാനം. ഇന്ത്യക്ക് പുറത്ത് ബ്രിട്ടന്‍, ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള കുട്ടികള്‍ മര്‍കസില്‍ പഠിക്കുന്നുണ്ട്.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഭദ്രതയ്ക്കും കോട്ടം വരുത്തുന്ന ഛിദ്രശക്തികള്‍ തക്കം പാര്‍ത്തിരിക്കു പുതിയ കാലത്ത് മത സാഹോദര്യത്തിനും മാനവികതയ്ക്കും പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുതിലും മര്‍കസ് ശ്രദ്ധിക്കുന്നുണ്ട്. മര്‍കസ് വിഭാവനം ചെയ്ത സാഹിത്യമേളകള്‍ ഈ ആശയത്തെ പ്രതിനിധാനം ചെയ്യുവയാണ്. സാഹിത്യോത്സവിന്റെ ചില വേദികളില്‍ പങ്കെടുത്തപ്പോഴാണ് അതിന്റെ സാമൂഹിക പ്രാധാന്യം എനിക്ക് നേരിട്ട് ബോധ്യപ്പെട്ടത്. ഇതെല്ലാം പൊതു സമൂഹത്തില്‍ മര്‍കസിനുള്ള സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. വായനയ്ക്കും, സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് മര്‍കസ് നല്‍കിക്കൊണ്ടിരിക്കുന്നത് നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ മര്‍കസില്‍ പഠിക്കുവരും സഹോദര സ്ഥാപനങ്ങളില്‍ നിന്നുള്ളവരുമായ പ്രതിഭാശാലികളുടെ രചനകള്‍ വെളിച്ചം കാണാറുണ്ട്. മലയാളിയുടെ വായനയെ ആഴത്തില്‍ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന നിരവധി ആനുകാലികങ്ങളും മര്‍കസ് കേന്ദ്രീകരിച്ചു കൊണ്ട് പുറത്തിറങ്ങുന്നുണ്ട്.
ഇന്‍ഡോ-അറബ് ബന്ധം പുനഃസ്ഥാപിക്കുതില്‍ നേതൃപരമായ പങ്ക് വഹിച്ച മഹത് സ്ഥാപനം എന്ന പേരിലും മര്‍കസിന് തിളങ്ങാന്‍ കഴിഞ്ഞിട്ടുണ്ട്. ഈയടുത്ത് ഷാര്‍ജാ സുല്‍ത്താന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ കേരളീയര്‍ക്കു വേണ്ടി സ്വീകരിച്ചു സംസാരിച്ചത് മര്‍കസിന്റെ സാരഥിയായിരുന്നു. ആശയപരമായി തികച്ചും വിഭിന്ന നിലപാട് പുലര്‍ത്തു കേരളത്തിലെ പ്രതിഭാശാലികളായ എഴുത്തുകാരെയും ആക്ടിവിസ്റ്റുകളേയും അറിഞ്ഞാദരിക്കാനും അവരുടെ സേവനം വേണ്ട സമയത്ത് ലഭ്യമാക്കാനും മര്‍കസ് എന്നും ജാഗ്രത കാണിച്ചിട്ടുണ്ട്. മര്‍കസിനോടുള്ള അവരുടെ നിലപാടുകള്‍ തികച്ചും സൗഹൃദപരവുമാണ്. വരും തലമുറക്ക് വളരെ വലിയ പ്രതീക്ഷയാണ് ഈ സ്ഥാപനം. വിദ്യാഭ്യാസ-സാങ്കേതിക രംഗങ്ങളില്‍ ഏറ്റവും പുതിയ ചലനങ്ങള്‍ പോലും തിരിച്ചറിഞ്ഞ് അതുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ ആരംഭിക്കാനും മുന്നോട്ട് ചുവടുകള്‍ വെയ്ക്കാനും മര്‍കസ് കാണിക്കുന്ന ആര്‍ജ്ജവം മാതൃകാപരമാണ്. അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ മര്‍കസിന്റെ വളര്‍ച്ച ഏറെ ആഹ്ലാദത്തോടെയാണ് ഞാന്‍ നോക്കിക്കാണുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സര്‍വ്വകലാശാലകളില്‍ ഒന്നായി ഭാവിയില്‍ ഈ സ്ഥാപനം വളര്‍ന്നു വരും എന്നാണ് എന്റെ പ്രതീക്ഷ. നാല്‍പതാണ്ടുകള്‍ കടന്ന് മുേന്നറുന്ന മര്‍കസിന്റെ ഈ ജൈത്യയാത്രക്ക് എല്ലാവിധ ആശംസകളും നേര്‍ന്നു കൊള്ളുന്നു.


SHARE THE NEWS