മര്‍കസ് ഗാര്‍ഡന്‍ അക്കാദമിക കോണ്‍ഫറന്‍സിന് പ്രൗഢസമാപനം

0
855
കോഴിക്കോട്: മാപ്പിള മുസ്‌ലിംകളുടെ പാരമ്പര്യത്തെ അവമതിക്കുന്നതിലും തെറ്റായി അവതരിപ്പിക്കുന്നതിലും  സലഫികൾക്കും ഫാസിസ്റ്റുകൾക്കും  സമാനമായ ഭാഷയും താല്പര്യങ്ങളുമാണെന്നു  മർകസ് റൂബി ജൂബിലിയുടെ ഭാഗമായി  പൂനൂർ മദീനത്തുന്നൂർ കോളേജ് ഓഫ് ഇസ്‌ലാമിക് സയൻസും ആസ്സാം യൂണിവേഴ്‌സിറ്റി അറബിക് ഡിപ്പാർട്ട്മെൻറും ചേർന്നു കോഴിക്കോട്  സംഘടിപ്പിച്ച  രണ്ടാമത് ദേശീയ അക്കാദമിക സെമിനാർ പ്രമേയം വിലയിരുത്തി . വലതുപക്ഷ ഫാസിസ്റ്റുകൾ മാപ്പിള മുസ്ലിംകളുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസികമായ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെ വർഗീയ മുദ്രകൾ ചുമത്തി മുതലെടുപ്പ് നടത്തുമ്പോൾ , സുന്നി  മുസ്ലിംകളുടെ സ്വത്വത്തെയും അപരവത്കരിച്ചു അവരെ മതപരമായ നിര്വചനങ്ങളിൽ നിന്ന് പുറത്താക്കി മുന്മാതൃകകൾ ഇല്ലാത്ത മതത്തെ രൂപപ്പെടുത്താൻ ആൺ സലഫികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത് .  നവോഥാനം എന്ന വ്യാജ മേൽവിലാസത്തിൽ കേരളത്തിൽ മേല്വിലാസമുണ്ടാക്കിയ  സലഫികളുടെയും അനുബന്ധ പ്രസ്ഥാനങ്ങളുടെയും  അപകടം പൊതുസമൂഹം ജാഗ്രതയോടെ തിരിച്ചറിയുന്ന കാലമാണിത്. മതത്തിനകത്തെ ഫാസിസവും , മതത്തിനു പുറത്തെ ഫാസിസവും ഒരുപോലെ  തിരസ്കരിക്കപ്പെടേണ്ടതുണ്ട്: സെമിനാർ അഭിപ്രായപ്പെട്ടു.
       രാവിലെ 9 മണിക്ക് ആരംഭിച്ച സെമിനാറിൽ    ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ ഡോ ഹുസൈൻ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. കേരളീയ മുസ്ലിംകളുടേതു സമ്പന്നമായ പാരമ്പര്യമാണ് എന്നും സുന്നി മുസ്ലിംകളുടെ സർഗാത്മകവും മൗലികവുമായ സംഭാവനകളിലൂടെയാണ് കേരളത്തിലെ ഇസ്‌ലാം വികസിച്ചതെന്നും അദ്ദേഹം പറഞ്ഞു.  മതമൂല്യങ്ങളുടെ  അടിസ്ഥാന തത്വങ്ങളെ ശിഥിലമാക്കിയവർ നടത്തിയ പ്രവർത്തങ്ങൾ കേരളത്തിലെ ഇസ്‌ലാമിന്റെ സാർത്ഥകമായ മുന്നേറ്റത്തിന് പരിക്കുകളേൽപ്പിക്കുകയാണ് ചെയ്‌തത്‌. സുന്നികൾ മതപരമായ എല്ലാ സംഹിതകളെയും കൃത്യമായി നിലനിറുത്തുമ്പോൾ തന്നെ സമൂഹത്തിന്റെ ആരോഗ്യകരമായ മുന്നേറ്റത്തിന് വേണ്ടി യത്നിച്ചവരാണ്. പൊന്നാനി കേന്ദ്രീകരിച്ചു നടന്ന വൈജ്ഞാനിക മുന്നേറ്റം ലോകോത്തര നിലവാരത്തിലേക്ക് കേരളീയ മുസ്ലിമ്കളുടെ അറിവിന്റെ മുന്നേറ്റത്തെ വളർത്തുകയായിരുന്നു. അത്തരം വസ്തുതകളെ  അരികുവത്കരിച്ചു കൊണ്ട്  ഒരാൾക്കും കേരള മുസ്ലികളുടെയോ മലബാറിന്റെയോ ചരിത്രത്തെ അടയാളപ്പെടുത്താനാവില്ല: ഡോ ഹുസൈൻ രണ്ടത്താണി പറഞ്ഞു.
        മർകസ് ആർട്സ് കോളേജ് ലക്ച്ചർ ഡോ അബ്ദുസ്സബൂർ ബാഹസൻ ഉദ്‌ഘാടനം ചെയ്‌തു. മർകസ് ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു.  കേരള മുസ്ലിംകളുടെ അറബി ഭാഷയിലെ സംഭാവനകൾ എന്ന ശീർഷകത്തിൽ നടന്ന ആദ്യ സെഷന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ അറബിക് വിഭാഗം മേധാവി പ്രൊ കെ.എം മുഹമ്മദ്,  ആധുനിക മുസ്ലിം ലോകത്തെ നവോഥാന സംജ്ഞകൾ എന്ന ശീർഷകത്തിലെ സെഷന്  ഡോ ഫൈസൽ അഹ്‌സനി രണ്ടത്താണി , സൗത്ത് ഇന്ത്യയിലെ ഇസ്ലാമിക മുന്നേറ്റം എന്ന സെഷന് ഹൈദരാബാദ് യൂണിവേഴ്‌സിറ്റി മാധ്യമ ഗവേഷകൻ നുഐമാൻ കെ എ  എന്നിവർ നേതൃത്വം നൽകി.കേരളത്തിലെ പത്തു അക്കാദമിക കാമ്പസുകളില് നിന്നായി 18 ഗവേഷക വിദ്യാർത്ഥികൾ പ്രബദ്ധമവതരിപ്പിച്ചു. വൈകുന്നേരം നാലിന് നടന്ന സമാപന സെഷൻ കൊണ്ടോട്ടി ഗവണ്മെന്റ് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ അബ്ദുല്ലത്തീഫ് ഉദ്‌ഘാടനം ചെയ്തു. നൂറുദ്ധീൻ മുസ്ഥഫ നൂറാനി സ്വാഗതവും ഷഫീഖ് ഉഹൈമിദ് നന്ദിയും പറഞ്ഞു.