സഹവര്‍ത്തിത്വം നിലനിര്‍ത്തണം: കാന്തപുരം

0
781

മംഗളുരു: കര്‍ണാടകയിലെ ദക്ഷിണ കന്നടയില്‍ നടന്ന അക്രമങ്ങളുടെ പാശ്ചാത്തലത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന്‌ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. കര്‍ണാടക സുന്നി കോര്‍ഡിനേഷന്‍ കമ്മിറ്റി മംഗളുരുവില്‍ സംഘടിപ്പിച്ച പ്രസ്‌ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തിന്റെ പേരില്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്‌ വേണ്ടി സമൂഹത്തില്‍ ഛിദ്രത സൃഷ്ടിക്കാനും മതസൗഹാര്‍ദ്ദം തകര്‍ക്കാനും ചില ശക്തികള്‍ ശ്രമിക്കുന്നു. വര്‍ഗീയ വിദ്വേഷത്തിന്റെ ഇരകളായിത്തീരുന്നവരില്‍ ഭൂരിപക്ഷവും നിരപരാധികളാണ്‌. കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണം. കാന്തപുരം പറഞ്ഞു.
ഉടുപ്പി ഖാസി ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാര്‍, എം. അബ്ദുല്‍ ഹമീദ്‌ മുസ്‌ലിയാര്‍, അബ്ബാസ്‌ മുസ്‌ലിയാര്‍, ബി.എം മുംതാസ്‌ അലി, അബ്ദുല്‍ റഷീദ്‌ സൈനി കാമില്‍ സഖാഫി, ഷാഫി സഅദി, ഇസ്‌മാഈല്‍ സഖാഫി, ഹംസ സഖാഫി പങ്കെടുത്തു.