സഹ്റതുല്‍ ഖുര്‍ആന്‍ പ്രഥമ കോണ്‍വൊക്കേഷന്‍ ഇന്ന് മര്‍കസില്‍

0
3093
SHARE THE NEWS

കാരന്തൂര്‍: മര്‍കസിനു കീഴില്‍ നടന്നു വരുന്ന പ്രീ സ്‌കൂള്‍ സംവിധാനമായ സഹ്റതുല്‍ ഖുര്‍ആന്‍ പ്രീ സ്‌കൂളുകളുടെ പ്രഥമ കോണ്‍വൊക്കേഷന്‍ ഇന്ന്(ശനി) മര്‍കസില്‍ നടക്കും. മര്‍കസ് മെയിന്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 3 മുതല്‍ 6 വരെ നടക്കുന്ന ബിരുദദാന സംഗമത്തില്‍ നാലു സഹ്റതുല്‍ ഖുര്‍ആന്‍ സെന്ററുകളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കിയ പ്രഥമ ബാച്ചിലെ 110 വിദ്യാര്‍ത്ഥികള്‍ ബിരുദം സ്വീകരിക്കും. നാലു വര്‍ഷത്തെ സഹ്റതുല്‍ ഖുര്‍ആന്‍ ടീച്ചേഴ്‌സ് ട്രൈനിംഗ് പൂര്‍ത്തീകരിച്ച അധ്യാപികമാര്‍ക്കുള്ള ബിരുദദാനവും സംഗമത്തില്‍ നടക്കും.
ചടങ്ങില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി ആദ്ധ്യക്ഷത വഹിക്കും. മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പ്രാര്‍ത്ഥന നിര്‍വഹിക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ബിരുദദാന ചടങ്ങിന് നേതൃത്വം നല്‍കും. സഹ്റതുല്‍ ഖുര്‍ആന്‍ ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ബിരുദദാന സന്ദേശം നല്‍കും. സി .മുഹമ്മദ് ഫൈസി, എ.പി മുഹമ്മദ് മുസ്‌ലിയാര്‍, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ സലാം, ഉനൈസ് മുഹമ്മദ്, അമീര്‍ ഹസന്‍, സി.പി ഉബൈദുല്ല സഖാഫി, റഷീദ് പുന്നശ്ശേരി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.


SHARE THE NEWS