കോഴിക്കോട്: മര്കസിനു കീഴിലെ പ്രീസ്കൂള്‍ സംവിധാനമായ സഹ്റതുല്‍ ഖുര്‍ആന്റെ രണ്ടാം കോണ്വൊക്കേഷന് ഇന്ന്(തിങ്കള്‍) വൈകുന്നേരം 3 മണിക്ക് മര്‍കസ് നോളജ് സിറ്റിയില്‍ നടക്കും. സഹ്റതുല്‍ ഖുര്‍ആന്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ റിസേര്‍ച്ച് ആന്‍ഡ് ട്രൈനിംഗ്, ക്യൂന്‍സ് ലാന്റ് അക്കാദമിക് ബ്ലോക്ക് എന്നിവയുടെ ശിലാസ്ഥാപനം ചടങ്ങില്‍ നടക്കും. പഠനം പൂര്‍ത്തിയാക്കിയ 750 വിദ്യാര്‍ത്ഥികളുടെയും പരിശീലനം പൂര്‍ത്തിയാക്കിയ 102 സഹ്റാവികളും ബിരുദം ഏറ്റുവാങ്ങും.
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്, വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി, സഹ്റതുല്‍ ഖുര്‍ആന്‍ ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങി നിരവധി സാദാത്തുക്കളും പണ്ഡിതന്മാരും വിദ്യാഭ്യാസ വിചക്ഷണരും ചടങ്ങില്‍ സംബന്ധിക്കും.