സഹ്‌റതുല്‍ ഖുര്‍ആന്‍ രണ്ടാം കോണ്‍വൊക്കേഷന് പ്രൗഢ സമാപനം

0
878
മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന സഹ്‌റത്തുല്‍ ഖുര്‍ആന്‍ രണ്ടാം കോണ്‍വൊക്കേഷന്‍ ഉദ്ഘാടനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു.
SHARE THE NEWS

കോഴിക്കോട്: സഹ്‌റതുല്‍ ഖുര്‍ആന്‍ രണ്ടാം സനദ് ദാന പരിപാടികള്‍ക്ക് പ്രൗഢമായ സമാപനം.
പഠനം പൂര്‍ത്തീകരിച്ച നൂറോളം വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ പരിപാടിയില്‍ 102 അധ്യാപികമാര്‍ രിദാപോശിയും ബിരുദവും ഏറ്റുവാങ്ങി.
സ്ത്രീ വിദ്യാഭ്യാസ മുന്നേറ്റത്തിന് പുതിയ ഭാവം തീര്‍ത്ത് മര്‍കസ് ക്വീന്‍സ് ലാന്‍ഡ്, സഹ്‌റതുല്‍ ഖുര്‍ആന്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ട്രെയ്‌നിംഗ് ആന്റ് റിസേര്‍ച്ച് എന്നിവയുടെ ശിലാസ്ഥാപനവും ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ആമുഖപ്രഭാഷണം നടത്തി. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, വി.പി.എം ഫൈസി വില്യാപള്ളി, അഹ്മദ് കുട്ടി മുസ്‌ലിയാര്‍, നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം, ഉബൈദ് സഖാഫി, സഹ്‌റതുല്‍ ഖുര്‍ആന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷറഫുദ്ദീന്‍. ഡോ. ഷൗക്തത്തലി കാമില്‍ സഖാഫി, എം. അബ്ദുമാസ്റ്റര്‍ സംസാരിച്ചു.


SHARE THE NEWS