സഹ്‌റത്തുല്‍ ഖുര്‍ആന്‍ ടീച്ചേഴ്‌സ് ഇന്റര്‍വ്യൂ ശനിയാഴ്ച

0
898
SHARE THE NEWS

കോഴിക്കോട്: മര്‍കസ് സഹ്‌റത്തുല്‍ ഖുര്‍ആന്‍ കോഴിക്കോട് ജില്ലാ പ്രവേശന പരീക്ഷ നവംബര്‍ 4 ശനിയാഴ്ച നടക്കും. മര്‍കസ് സഹ്‌റത്തുല്‍ ഖുര്‍ആനിനു കീഴില്‍ ജില്ലയില്‍ നിലവിലുള്ളതും അടുത്ത അധ്യായന വര്‍ഷം തുടങ്ങാനിരിക്കുന്നതുമായ വിവിധ കേന്ദ്രങ്ങളിലേക്കുള്ള അധ്യാപികമാരെ തെരഞ്ഞെടുക്കാനുള്ള പ്രവേശന പരീക്ഷയും അഭിമുഖവും നവംബര്‍ 4 ശനി രാവിലെ 8മണിക്ക് പൂനൂര്‍ യു.പി സ്‌കൂളിന് സമീപമുള്ള കിഡ്‌സ് ഗാര്‍ഡനില്‍ വെച്ച് നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും (സ്‌കൂള്‍ പ്ലസ്ടു, മദ്രസ ഏഴാം ക്ലാസ്) കോപ്പികളുമായി പരീക്ഷാ കേന്ദ്രത്തില്‍ എത്തണം. വിവരങ്ങള്‍ക്ക്: 7902640005, 7025440005.


SHARE THE NEWS