കാരന്തൂര്‍: സഹ്റത്തുല്‍ ഖുര്‍ആനിന് കീഴില്‍ മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിലവിലുള്ളതും അടുത്ത അധ്യയന വര്‍ഷം തുടങ്ങാനിരിക്കുന്നതുമായ വിവിധ കേന്ദ്രങ്ങളിലേക്കുള്ള അധ്യാപികമാരെ തെരഞ്ഞെടുക്കാനുള്ള പ്രവേശന പരീക്ഷയും അഭിമുഖവും 19, 20 തിയ്യതികളില്‍ നടക്കും. മലപ്പുറം ജില്ലയില്‍ ഈ മാസം 18ന് കൊളത്തൂര്‍ ഇര്‍ശാദിയ്യ കാമ്പസിലും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 20ന് തളിപ്പറമ്പ് അല്‍ മഖറിലുമാണ് നടക്കുക. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും (സ്കൂള്‍ പ്ലസ്ടു, മദ്രസ ഏഴാംതരം) കോപ്പികളുമായി അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ രാവിലെ 8 മണിക്ക് ഹാജരാവേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 7902640005, 7025440005