സിറിയയിലെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് കാന്തപുരം

0
819

യയിലെ സംഘര്‍ഷങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍ ജോര്‍ദാന്‍ രാജാവിന്റെ നേതൃത്വത്തില്‍ ഇടപെടലുണ്ടാകണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. വാഴ്യാഴ്ച ജോര്‍ദാന്‍ രാജാവ് അബ്ദുല്ല ബിന്‍ ഹുസൈന്‍ രണ്ടാമന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് മത-രാഷ്ട്രീയ മേഖലയിലെ പ്രധാനികളുമായി നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ മതവിശ്വാസികള്‍ക്കിടയില്‍ നിലനില്‍ക്കേണ്ടത് ഐക്യത്തിന്റെയും പാരസ്പര്യത്തിന്റെയും സന്ദേശങ്ങളാണെന്ന ബോധ്യത്തോടെ ധൈഷണികവും നയതന്ത്രപരവുമായ ഇടപെടലുകളാണ് ജോര്‍ദാന്‍ രാജാവ് നടത്തുന്നതെന്ന് കാന്തപുരം പറഞ്ഞു. അബ്ദുല്ല രാജാവിനെ സ്വാഗതം ചെയ്ത് അറബിയില്‍ എഴുതിയ കവിത കാന്തപുരം സമ്മാനിച്ചു. ചര്‍ച്ചാവേദിയില്‍ കാന്തപുരം കവിത ചൊല്ലുകയും ചെയ്തു.