സി.എം വലിയുല്ലാഹി ഉറൂസിന് മർകസിൽ സമാപനം

0
1201
മർകസിൽ സംഘടിപ്പിച്ച സി.എം വലിയുല്ലാഹി ഉറൂസ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു
SHARE THE NEWS

കോഴിക്കോട്: മർകസിന്റെ ആരംഭകാലം മുതലുള്ള ആത്മീയ ഉപദേശകനായിരുന്ന മടവൂർ സി.എം വലിയുല്ലാഹിയുടെ പേരിലുള്ള ഉറൂസ് മർകസിൽ സമാപിച്ചു. മഖാം സിയാറത്ത്, പതാക ഉയർത്തൽ, അനുസ്മരണം, പ്രാർത്ഥന, അന്നദാനം തുടങ്ങിയ ചടങ്ങുകൾ നടന്നു. പതാക ഉയർത്തൽ കർമ്മത്തിന് സയ്യിദ് അലി ബാഫഖി തങ്ങൾ നേതൃത്വം നൽകി. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. ആത്മീയമായ മാർഗത്തിൽ ഇസ്‌ലാമിനെ ശരിയായി വിശ്വാസികളിലേക്കു പകർന്നുനൽകിയ സൂഫിവര്യനായിരുന്നു സി.എം വലിയുല്ലാഹിയെന്ന് കാന്തപുരം പറഞ്ഞു. തെളിച്ചമുള്ള ഹൃദയവും ദൈവഭക്തിയുമുള്ളവരാണ് പ്രവാചക പാതയിൽ ശരിയായി വിശ്വാസികളെ നയിക്കുന്നത്. സ്.എം വലിയുല്ലാഹി അങ്ങനെയുള്ള മഹാനുഭാവനായിരുന്നു. മർകസ് സ്ഥാപനങ്ങളുടെ ഉയർച്ചക്ക് പ്രധാന കാരണം അദ്ദേഹത്തിന്റെ ഉപദേശങ്ങളും പ്രാർത്ഥനകളും ആയിരുന്നുവെന്നും കാന്തപുരം പറഞ്ഞു. സി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ പ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ പ്രാർത്ഥനക്കു നേതൃത്വം നൽകി. വി.പി.എം ഫൈസി വില്യാപ്പള്ളി, സുലൈമാൻ സഖാഫി മാളിയേക്കൽ, അബ്ദു റഊഫ് സഖാഫി, മുഹമ്മദ് കുഞ്ഞി സഖാഫി പറവൂർ, അബൂബക്കർ സഖാഫി പന്നൂർ, സാദിഖ് സഖാഫി പെരിന്താറ്റിരി, മർസൂഖ് സഅദി സംബന്ധിച്ചു.


SHARE THE NEWS