സി എം വലിയുല്ലാഹി ഉറൂസ് തിങ്കളാഴ്ച മർകസിൽ

0
746

കോഴിക്കോട്: മർകസിന്റെ ആരംഭകാലം മുതലുള്ള ഉപദേശകനും പ്രമുഖ ആത്മീയ നേതാവുമായിരുന്ന സി.എം വലിയുല്ലാഹിയുടെ പേരിലുള്ള ഉറൂസ് മുബാറക് ജൂൺ 17 തിങ്കളാഴ്ച വൈകുന്നേരം 7 മണി മുതൽ മർകസിൽ നടക്കും. അന്നേദിവസം അസർ നിസ്കാരാന്തരം313 വോളണ്ടിയര്മാരുടെ നേതൃത്വത്തിലുള്ള മടവൂർ മഖാം സിയാറത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം ആറ് മണിക്ക് സയ്യിദ് അലി ബാഫഖി തങ്ങളുടെ നേതൃത്വത്വത്തിൽ പതാക ഉയർത്തൽ നടക്കും. മഗ്‌രിബ് നിസ്‌കാരാനന്തരം മൗലിദ് പാരായണം, അനുസ്‌മരണ പ്രഭാഷണം, തഹ്‌ലീൽ, ഖത്മുൽ ഖുർആൻ പ്രാർത്ഥന എന്നിവ നടക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യകാർമികത്വം വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, എ.പി മുഹമ്മദ് മുസ്‌ലിയാർ, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബൂബക്കർ സഖാഫി പന്നൂർ എന്നിവർ വിവിധ വിഷങ്ങൾക്കു നേതൃത്വം നൽകും. പ്രമുഖ സാദാത്തീങ്ങളും പണ്ഡിതരും സംബന്ധിക്കും.