കോഴിക്കോട്: മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസിയുടെ പഞ്ചദിന റമളാൻ പ്രഭാഷണം നാളെ മുതൽ മർകസിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കും. രാവിലെ 9.30 നു ആരംഭിക്കുന്ന പ്രഭാഷണം റമളാൻ വിശ്വാസികളുടെ ജീവിതത്തെ ആത്മീയമായി എങ്ങനെ പരിവർത്തിപ്പിക്കുന്നു എന്നത് സംബന്ധിച്ചാണ്. മർകസ് റമളാൻ കാമപയിന്റെ ഭാഗമായാണ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിട്ടുള്ളത്.
നാളെ നടക്കുന്ന പരിപാടി സമസ്ത സെക്രട്ടറി എ.പി മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. പി.സി ഇബ്രാഹീം മാസ്റ്റർ അധ്യക്ഷത വഹിക്കും. മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം പ്രാർത്ഥനക്ക് നേതൃത്വം നൽകും. ബുധനാഴ്ച എ.സി കോയ മുസ്ലിയാർ അധ്യക്ഷത വഹിക്കും. സയ്യിദ് മുല്ലക്കോയ തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. അബ്ദുല്ലത്തീഫ് മുസ്ലിയാർ കുറ്റിക്കാട്ടൂർ ഉദ്ഘാടനം നിർവ്വഹിക്കും. വ്യാഴം സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും.എം.പി ആലിഹാജി അധ്യക്ഷത വഹിക്കും. മുഹമ്മദലി മാസ്റ്റർ മാവൂർ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ തങ്ങൾ മുത്തനൂർ പ്രാർത്ഥന നിർവ്വഹിക്കും. അബ്ദുല്ല കോയ തങ്ങൾ കുന്ദമംഗലം അധ്യക്ഷത വഹിക്കും. പ്രഫ. എ.കെ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച നടക്കുന്ന സമാപന പരിപാടിയിൽ കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ അധ്യക്ഷത വഹിക്കും. വള്ളിയാട് മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്യും.സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.